ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി വികസിച്ചു. 25.71 ബില്ല്യണ്‍ ഡോളറാണ് സെപ്തംബര്‍ മാസത്തില്‍ രാജ്യം രേഖപ്പെടുത്തിയ വ്യാപാരമ്മി. കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് വ്യാപാരകമ്മി ഉയര്‍ത്തിയത്.
ചരക്ക് കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 16.65 ശതമാനം കുറഞ്ഞ് 29.78 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 56.69 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തില്‍ 53.64 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി.
ഏപ്രില്‍-ഒക്ടോബറില്‍ കയറ്റുമതി 12.55 ശതമാനം ഉയര്‍ന്ന് 263.35 ബില്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 33.12 ശതമാനം കൂടി 436.81 ബില്യണ്‍ ഡോളറിന്റേതായി. ഉയര്‍ന്ന ചരക്ക് വിലകളും ആഭ്യന്തര വിപണി വീണ്ടെടുപ്പിന്റെ പാതയിലായതുമാണ് ഇറക്കുമതി മൂല്യം വര്‍ധിപ്പിച്ചത്. അതേസമയം ആഗോള സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനം കയറ്റുമതി കുറച്ചു.
നിയന്ത്രണങ്ങളും തീരുവകളുമാണ് കയറ്റുമതി കുറക്കുന്നതെന്ന് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രമണ്യം കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്‌നാല്‍ രാജ്യം 750 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് സുബ്രഹ്മണ്യം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.