രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

യുകെയുമായി ഇന്ത്യയുടെ വ്യാപാര ചർച്ചകൾ അടുത്ത മാസം

കൊച്ചി: യുകെയിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് അടുത്ത മാസം വീണ്ടും തുടക്കമാകും. ഇതിനായി ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തർക്ക വിഷയങ്ങളിൽ സമവായം ഒരുക്കാനുള്ള ശ്രമം തുടങ്ങി.

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച യുകെയുടെ പുതിയ പ്രധാനമന്ത്രി കിയർ സ്‌റ്റാമർ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം ഒപ്പുവെക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

2022 ജനുവരിയിലാണ് ഇന്ത്യയും യു.കെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ഇരു രാജ്യങ്ങളിലും പൊതു തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ പതിമൂന്ന് റൗണ്ടിന് ശേഷം ചർച്ചകൾ മരവിപ്പിച്ചിരുന്നു.

ഐ.ടി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ കൂടുതൽ ഇളവുകൾ വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. വൈദ്യുതി വാഹനങ്ങൾ ഉൾപ്പെടെയുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കണമെന്നാണ് യുകെയുടെ ഡിമാൻഡ്

X
Top