സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: നാഷണൽ സാമ്പിൾ സർവേ ഓഫീസ് പുറത്തിറക്കിയ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ വാർഷിക റിപ്പോർട്ട് 2022-2023 പ്രകാരം, 2022 ജൂലായ്-ജൂൺ 2023 കാലയളവിൽ ഇന്ത്യയിലെ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.2% ആയി രേഖപ്പെടുത്തി.

2021-22ൽ ഇന്ത്യയിലെ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്ക് 4.1% ആയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട PLFS ഡാറ്റ പ്രകാരം 2020-21ൽ 4.2%, 2019-20ൽ 4.8%, 2018-19ൽ 5.8%, 2017-18ൽ 6% എന്നിങ്ങനെയായിരുന്നു ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്.

ഗ്രാമപ്രദേശങ്ങളിൽ, തൊഴിലില്ലായ്മ നിരക്ക് 2017-18ലെ 5.3%ൽ നിന്ന് 2022-23ൽ 2.4% ആയി കുറഞ്ഞപ്പോൾ നഗരങ്ങളിൽ ഇത് 7.7%ൽ നിന്ന് 5.4% ആയി കുറഞ്ഞു.

ഇന്ത്യയിലെ പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 2017-18ൽ 6.1 ശതമാനത്തിൽ നിന്ന് 2022-23ൽ 3.3 ശതമാനമായും സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും കുറഞ്ഞു.

15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ സാധാരണ നിലയിലുള്ള തൊഴിലാളി ജനസംഖ്യാ അനുപാതം (WPR) 2017-18 ലെ 46.8% ൽ നിന്ന് 2022-23 ൽ 56% ആയി വർദ്ധിച്ചു.

X
Top