ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സിംഗപ്പൂരിന്റെ പേനൗവുമായി ബന്ധിപ്പിച്ചു, യുപിഐ വഴി ഇനി രാജ്യാന്തര ഇടപാടുകളും

ന്യൂഡല്‍ഹി: ഇന്ത്യയുടെ തത്സമയ റീട്ടെയില്‍ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസും (യുപിഐ), സിംഗപ്പൂരിലെ തത്തുല്യ ശൃംഖലയായ പേനൗവും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇവയുടെ സംയോജനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗിന്റെയും സാന്നിധ്യത്തില്‍ നിലവില്‍ വന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ (മാസ്) മാനേജിംഗ് ഡയറക്ടര്‍ രവി മേനോനുമാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. യുപിഐയുടെ അന്തര്‍ദ്ദേശീയ അരങ്ങേറ്റമാണിത്.

യുപിഐ, പേനൗ
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ്.ഉപഭോക്താവ് സൃഷ്ടിക്കുന്ന വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തല്‍ക്ഷണം തത്സമയ പേയ്മെന്റുകള്‍ നടത്താന്‍ ഇതു വഴി സാധിക്കും. പണമടയ്ക്കുന്നയാള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പങ്കിടേണ്ട ആവശ്യമില്ല.

വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും (P2P), വ്യക്തിയില്‍ നിന്ന് വ്യാപാരിയി (P2M)ലേയ്ക്കുമുള്ള പേയ്മെന്റുകളാണ് യുപിഐ സാധ്യമാക്കുന്നത്. കൂടാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇത് ഉപയോക്താവിനെ പ്രാപ്തമാക്കും. സിംഗപ്പൂരിലെ അതിവേഗ പേയ്മെന്റ് സംവിധാനമാണ് പേനൗ(PayNow).

ഇത് പിയര്‍-ടു-പിയര്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സേവനം ഫലപ്രദമാക്കുന്നു. മൊബൈല്‍ നമ്പര്‍, സിംഗപ്പൂര്‍ നാഷണല്‍ രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡ് (NRIC)/വിദേശ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (FIN) അല്ലെങ്കില്‍ വിപിഎ ഉപയോഗിച്ച് ബാങ്കില്‍ നിന്നോ ഇ-വാലറ്റ് അക്കൗണ്ടില്‍ നിന്നോ തല്‍ക്ഷണ ഫണ്ട് അയയ്ക്കാനും സ്വീകരിക്കാനും സംവിധാനം അനുവദിക്കുന്നു.

എന്താണ് യുപിഐ-പേനൗ സംയോജനം?
അതിര്‍ത്തി കടന്നുളള റീട്ടെയില്‍ പേയ്മെന്റുകള്‍ സാധാരണയായി അസുതാര്യവും ചെലവേറിയതുമാണ്.അതുകൊണ്ടുതന്നെ ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റ് അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലാണ് യുപിഐ-പേനൗ സംയോജനം. വേഗത്തിലുള്ളതും വിലകുറഞ്ഞതും സുതാര്യവുമായ അതിര്‍ത്തികടന്നുള്ള പേയ്മെന്റുകള്‍ നടത്തി, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുക എന്നത് ജി20 ലക്ഷ്യങ്ങളിലൊന്നാണ്.

നിലവില്‍ ഇന്ത്യയാണ് ജി20 അധ്യക്ഷസ്ഥാനത്തുള്ളത്. മാത്രമല്ല, സിംഗപ്പൂര്‍ സിംഗപ്പൂര്‍ ജി20 ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാവുമാണ്. 2021 സെപ്തംബറിലാണ് യുപിഐ-പേനൗ സംയോജനവുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, യാത്ര, പണമയയ്ക്കല്‍ എന്നിവ സുഗമമാക്കുകയായിരുന്നു ലക്ഷ്യം.

സംവിധാനം പൗരന്മാര്‍ക്ക് എങ്ങിനെ സഹായകരമാകും?
യുപിഐ-പേയ്നൗ സംവിധാനം, ഉപയോക്താക്കളെ കുറഞ്ഞ ചെലവിലുള്ള ഫണ്ട് കൈമാറ്റത്തിന് പ്രാപ്തരാക്കും. സിംഗപ്പൂരിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് വളരെയേറെ ഉപകാരപ്പെടും. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തത്ക്ഷണം കുറഞ്ഞ ചെലവില്‍ പണം കൈമാറ്റം ചെയ്യാം.

ആര്‍ബിഐ റെമിറ്റന്‍സ് സര്‍വേ, 2021 പ്രകാരം ഇന്ത്യയിലേയ്ക്കുള്ള പണമയക്കലില്‍ സിംഗപ്പൂരിന്റെ വിഹിതം 5.7 ശതമാനമാണ്.

X
Top