2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

മൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡൽഹി: മൊത്ത വില പ്രകാരമുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജൂലായിലെ 2.04 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 1.31 ശതമാനമായാണ് കുറഞ്ഞത്.

മൂന്ന് മാസത്തെ താഴ്ന്ന നിരക്കിലാണ് നിലവിൽ മൊത്തവില പണപ്പെരുപ്പം.

അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പ നിരക്കിൽ നേരിയ തോതിൽ വർധനവും രേഖപ്പെടുത്തി. പച്ചക്കിറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം.

എങ്കിലും റിസർവ് ബാങ്കിന്റെ ക്ഷമതാ പരിധിയായ നാല് ശതമാനത്തിൽ താഴെ നിലനിർത്താനായത് കേന്ദ്ര ബാങ്കിന് ആശ്വസമായി.

കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന പണനയ സമതി യോഗത്തിൽ പണപ്പെരുപ്പ അനുമാനം 4.5 ശതമാനത്തിൽ നിലനിർത്തിയിരുന്നു.

അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും അസംസ്കൃത എണ്ണ വില ഇടിയുന്നത് പണപ്പെരുപ്പം ഭാവിയിലും കുറയാനുള്ള സാധ്യത വർധിപ്പിക്കും.

X
Top