ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ; ഡിസംബർ അവസാനത്തോടെ 717.9 ബില്യൺ ഡോളറായിഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോര്‍ഡ് സ്വര്‍ണംവാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾയുപിഐ ഇടപാടുകൾ 24.8 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തികേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സൂചന

മുംബൈ: ആര്‍ബിഐ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് സൂചന. 50 ബേസിസ് പോയിന്റിന്റെ കുറവ് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ അഭിപ്രായപ്പെട്ടു.

ഇത്തവണ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതിന് പുറമേ ഈ വര്‍ഷം 50 ബേസിസ് പോയിന്റ് കൂടി കുറയ്ക്കാം. മൊത്തം 75 ബേസിസ് പോയിന്റ് കുറവാണ് നിരക്കില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നുമാണ് ബറോഡ വ്യക്തമാക്കിയത്.

സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ റിസര്‍വ് ബാങ്കിനുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും നിരക്ക് കുറയ്ക്കലിന് കാരണമാവും. 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പണപ്പെരുപ്പം 4.4 ശതമാനമായിരിക്കും.

2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.5 ശതമാനമായി തുടരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ത്യന്‍ രൂപയിലുള്ള ചാഞ്ചാട്ടം പണപ്പെരുപ്പം നിശ്ചിയിക്കുന്നതില്‍ നിര്‍ണായകമായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രിലില്‍ നടക്കുന്ന ധനനയ യോഗത്തില്‍ നിലവിലെ ന്യൂട്രല്‍ സ്റ്റാന്‍സ് അക്കോമഡേറ്റീവ് എന്നാക്കി മാറ്റാനുള്ള സാധ്യതയും ബാങ്ക് ഓഫ് ബറോഡ ചൂണ്ടികാണിക്കുന്നുണ്ട്.

X
Top