രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിപണി നേട്ടത്തില്‍, നിഫ്റ്റി 19470 ന് മുകളില്‍

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 390.45 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 65734.62 ലെവലിലും നിഫ്റ്റി 121.60 പോയിന്റ് അഥവാ 0.63 ശതമാനം ഉയര്‍ന്ന് 19477.50 ലെവലിലും വ്യാപാരം തുടരുന്നു. 1943 ഓഹരികള്‍ മുന്നേറുമ്പോള്‍ 930 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

131 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ്,ബ്രിട്ടാനിയ,ഡോ.റെഡ്ഡി,സണ്‍ ഫാര്‍മ,ബജാജ് ഫിന്‍സര്‍വ്,എല്‍ടി,അദാനി പോര്‍ട്ട്‌സ്,ഐഷര്‍ മോട്ടോഴ്‌സ്,മാരുതി,ഇന്‍ഫോസിസ്,സിപ്ല,ഏഷ്യന്‍ പെയിന്റ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികളാണ് നേട്ടത്തില്‍.യുപിഎല്‍,ഹീറോ മോട്ടോകോര്‍പ്,എച്ച്‌സിഎല്‍,എസ്ബിഐ,വിപ്രോ,ബിപിസിഎല്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ പൊതുമേഖ ബാങ്ക്, റിയാലിറ്റി ഒഴികെയുള്ളവ നേട്ടത്തിലായപ്പോള്‍ വാഹനം, ഹെല്‍ത്ത്‌കെയര്‍ എന്നിവ 1 ശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.81 ശതമാനവും മിഡ്ക്യാപ് 0.85 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. വിപണി മുന്നേറ്റം,മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് തലത്തില്‍ നിന്നും സ്റ്റോക്ക് അധിഷ്ഠിതമായി, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

ഭാരത് എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മുന്നേറ്റത്തിന് കരുത്തുപകരുന്നത്. കൂടുതല്‍ വലിയ ഉയരങ്ങളിലേയ്ക്ക് റാലിയെ നയിക്കാനുള്ള ട്രിഗറുകളൊന്നും നിലവിലില്ല. ആഗോള സൂചനകളും അനിശ്ചിതത്വത്തിലാണ്.

അതേസമയം ജൂലൈ 12,13 തീയതികളിലെ യുഎസ് സിപിഐ, പിപിഐ ഡാറ്റകള്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു. ജൂലൈ 26 ന്ടക്കുന്ന ഫെഡ് റിസര്‍വ് യോഗം നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം കരുതുന്നു. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ഫെഡ് റിസര്‍വ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top