രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 37.08 പോയിന്റ് അഥവാ 0.06 ശതമാനം മാത്രം ഉയര്‍ന്ന് 60,978.75 ലെവലിലും നിഫ്റ്റി 0.20 പോയിന്റ് അഥവാ 0.00 ശതമാനം താഴ്ന്ന് 18,119.30 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. 1485 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1930 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

132 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയവ. ആക്‌സിസ് ബാങ്ക് ,ഡോ.റെഡ്ഡീസ്, ഹിന്‍ഡാല്‍കോ,ഗ്രാസിം,പവര്‍ ഗ്രിഡ് കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം 1 ശതമാനം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക്, ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനം, 0.4 ശതമാനം പോയിന്റുകളാണ് പൊഴിച്ചത്.

ബാങ്ക് ഓഹരികളിലെ ലാഭമെടുപ്പ് സൂചികകളുടെ കരുത്ത് ചോര്‍ത്തി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വാഹന ഓഹരികള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. യു.എസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗും നിരക്ക് വര്‍ധനവിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയും ആഗോള സൂചികകളെ ഉയര്‍ത്തുകയാണ്.

അഗോള സൂചികകളുടെ ചുവടുപിടിച്ച് ആഭ്യന്തര സൂചികകളും ഉയരാനുള്ള സാധ്യതയാണുള്ളത്.

X
Top