രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആഴ്ചാവസാനത്തില്‍ മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ബെഞ്ചമാര്‍ക്ക് സൂചികകള്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു.ബിഎസ്ഇ സെന്‍സെക്‌സ് 159.18 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 60682.7 ലെവലിലും നിഫ്റ്റി50 17856.5 ലെവലില്‍ മാറ്റമില്ലാതെയും ക്ലോസ് ചെയ്യുകയായിരുന്നു. പിബി ഫിന്‍ടെക്, അരബിന്ദോ ഫാര്‍മ, വോഡഫോണ്‍ ഐഡിയ, എബിബി ഇന്ത്യ, കമ്മിന്‍സ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സ് എന്നിവയുടെ നേതൃത്വത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് ഇന്‍ഡക്സ് ഏകദേശം 2 ശതമാനമാണ് കൂട്ടിയത്.

അതേസമയം, അദാനി പവര്‍, രാജേഷ് എക്സ്പോര്‍ട്ട്സ്, യുണൈറ്റഡ് ബ്രൂവറീസ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി 4-14 ശതമാനം താഴ്ച വരിച്ചു. ബിഎഫ് ഇന്‍വെസ്റ്റ്മെന്റ്, ഡബ്ല്യുപിഐഎല്‍, രാധേ ഡെവലപ്പേഴ്സ് (ഇന്ത്യ), പെന്നാര്‍ ഇന്‍ഡസ്ട്രീസ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്സ്, ഡി-ലിങ്ക് ഇന്ത്യ, റാണെ മദ്രാസ് എന്നിവ 20-64 ശതമാനം ഉയര്‍ന്നതോടെ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.4 ശതമാനം നേട്ടത്തിലായി. എന്നാല്‍ പിസി ജ്വല്ലര്‍, ടൈമെക്‌സ് ഗ്രൂപ്പ് ഇന്ത്യ, ജെടിഇകെടി ഇന്ത്യ, ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര), എവറസ്റ്റ് കാന്റോ സിലിണ്ടര്‍, ഫെയര്‍കെം ഓര്‍ഗാനിക്‌സ്, വാദിലാല്‍ ഇന്‍ഡസ്ട്രീസ്, ഫെര്‍മെന്റ ബയോടെക്, മോള്‍ഡ്-ടെക് പാക്കേജിംഗ്, ഗോള്‍ഡിയം ഇന്റര്‍നാഷണല്‍, സെന്റം ഇലക്ട്രോണിക്‌സ്, ബാര്‍ബിക്വാലി നേഷന്‍ പെട്രോകെമിക്കല്‍സ്, മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ്, ആന്ധ്രാ പെട്രോ 10-22 ശതമാനം ഇടിവ് നേരിട്ടു.

ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചികയില്‍ മാറ്റമുണ്ടായില്ല.
അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 5-22 ശതമാനം താഴ്ച വരിച്ചു.വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം), ഇന്‍ഡസ് ടവേഴ്സ്, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് , സൊമാറ്റോ, സൈഡസ് ലൈഫ് സെയന്‍സ് 9-23 ശതമാനം ഉയര്‍ന്നു.

മേഖലാ സൂചികകളില്‍, ബിഎസ്ഇ മെറ്റല്‍ സൂചിക 4.3 ശതമാനവും പവര്‍ സൂചിക 3.3 ശതമാനനവും എനര്‍ജി, എഫ്എംസിജി സൂചികകള്‍ 1 ശതമാനം വീതവും ഇടിവ് നേരിട്ടപ്പോള്‍ ബിഎസ്ഇ റിയാലിറ്റി ,ടെലികോം സൂചിക , ക്യാപിറ്റല്‍ ഗുഡ്സ് സൂചിക ഉയരുകയായിരുന്നു. യഥാക്രമം 2.5 ശതമാനം, 2 ശതമാനം, ഏകദേശം 2 ശതമാനമായിരുന്നു നേട്ടം. ബിഎസ്ഇ സെന്‍സെക്‌സില്‍, ബജാജ് ഫിനാന്‍സ് വിപണി മൂലധനം കൂടുതല്‍ ചേര്‍ത്തു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബജാജ് ഫിന്‍സെര്‍വ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് തൊട്ടുപുറകില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ മൂല്യത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തി. വിദേശ നിക്ഷേപകര്‍ 321.63 കോടി രൂപയുടെ അറ്റവില്‍പനക്കാരായപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 2287.48 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്.

ഫെബ്രുവരിയില്‍ ഇതുവരെ എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വില്‍പന നടത്തിയത് 5414.21 കോടി രൂപയുടെ ഓഹരികളാണ്. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങള്‍ (ഡിഐഐ) 6453.05 കോടി രൂപയൂടെ അറ്റവാങ്ങല്‍ നടത്തി.

X
Top