
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നഷ്ടം കുറിക്കുന്നത്, മേഹ്ത ഇക്വിറ്റീസ്, സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. വാള്‍സ്ട്രീറ്റ് സൂചികകള്‍ കഴിഞ്ഞ സെഷനില്‍ നഷ്ടത്തിലായിരുന്നു. പിന്നാലെ ഏഷ്യന്‍ സൂചികകളും ഇടിവ് നേരിടുകയാണ്.
ചൈനയുടെ ഷാങ്ഹായ് ഷെന്‍സെന്‍ സിഎസ്‌ഐ 300, ഷാങ്ഹായ് കോമ്പോസിറ്റ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.5 ശതമാനവും ഇടിഞ്ഞപ്പോള്‍ ദക്ഷിണ കൊറിയയുടെ കോസ്പി 1.3 ശതമാനവും ജപ്പാന്റെ നിക്കി 225 സൂചിക 1 ശതമാനവും താഴ്ച നേരിട്ടു. മൂന്ന് ചൈനീസ് സൂചികകളും തുടര്‍ച്ചയായ നാലാം ദിവസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.
മാത്രമല്ല ഈ വര്‍ഷത്തെ ഏറ്റവും ദുര്‍ബലമായ നിലയിലേക്ക് ഇവ വീഴുകയും ചെയ്തു. ശക്തമായ റീട്ടെയില്‍ വില്‍പനയെ തുടര്‍ന്നുണ്ടായ യുഎസ് ഫെഡ് റിസര്‍വിന്റെ ഹോവ്ക്കിഷ് കാഴ്ചപ്പാട്, ഉയരുന്ന ബോണ്ട് യീല്‍ഡ്,ചൈനീസ് ഡിമാന്റ് വരള്‍ച്ച എന്നിവയാണ് വിപണികളെ ബാധിക്കുന്നത്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന റീട്ടെയില്‍ വില്‍പന, യുഎസില്‍ നിരക്ക് വര്‍ദ്ധനവ് സാധ്യത സൃഷ്ടിച്ചിരുന്നു.
കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വില്‍പന തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ പുനരവലോകനവും നിക്ഷേപകരെ അസ്വസ്ഥരാക്കുന്നു. വിപണി, സാങ്കേതികമായി, കരടികളുടെ കൈകളിലാണ്, തപ്‌സെ പറഞ്ഞു.
19757 ന് മുകളില്‍ മാത്രമേ അപ്‌ട്രെന്റ് സ്ഥിരീകരിക്കാനാകൂ. സപ്പോര്‍ട്ട് 19251 ലെവലില്‍.നിഫ്റ്റി 0.34 ശതമാനം താഴ്ന്ന് 19368 ലെവിലിലും സെന്‍സെക്‌സ് 0.26 ശതമാനം താഴ്ന്ന് 65229.25 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.