ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ചാഞ്ചാട്ടം; നേരിയ നഷ്ടം നേരിട്ട് വിപണി

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 65.99 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 65154.04 ലെവലിലും നിഫ്റ്റി 14.30 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 19382.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1924 ഓഹരികള്‍ മുന്നേറുമ്പോള്‍ 870 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

134 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, ലാര്‍സണ്‍ ആന്റ് ടൗബ്രോ,ടാറ്റ സ്റ്റീല്‍,അപ്പോളോ ഹോസ്പിറ്റല്‍സ്,എല്‍ടിഐ മൈന്‍ഡ്ട്രീആക്‌സിസ് ബാങ്ക്,സിപ്ല,ഐഷര്‍ മോട്ടോഴ്‌സ്,എസ്ബിഐ ലൈഫ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കുന്ന ഓഹരികള്‍. സണ്‍ ഫാര്‍മ,ടാറ്റ കണ്‍സ്യൂമര്‍,ഭാരതി എയര്‍ടെല്‍,ഐടിസി,അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,ടാറ്റ മോട്ടോഴ്‌സ്,ഹീറോ മോട്ടോകോര്‍പ്,എച്ച്ഡിഎഫ്‌സി ലൈഫ്,ടൈറ്റന്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ്,ലോഹം എന്നിവ 1 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി അര ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡക്യാപ് 0.52 ശതമാനവും സ്‌മോള്‍ക്യാപ് 0.74 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top