മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 217.9 പോയിന്റ് അഥവാ 0.35 ശതമാനം നേട്ടത്തില്‍ 61778.56 ലെവലിലും നിഫ്റ്റി 64 പോയിന്റ് അഥവാ 0.35 ശതമാനം നേട്ടത്തില്‍ 18254.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1977 ഓഹരികള്‍ മുന്നേറുമ്പോള്‍ 856 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
107 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്,ആക്‌സിസ് ബാങ്ക്,ബജാജ് ഫിന്‍സര്‍വ്,ടാറ്റ സ്റ്റീല്‍,കോടക് മഹീന്ദ്ര എന്നിവയാണ് മികച്ച പ്രകടനം നടത്തുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടാറ്റ മോട്ടോഴ്‌സ്,സണ്‍ ഫാര്‍മ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നഷ്ടം നേരിട്ടു.
ബാങ്ക്,മെറ്റല്‍,ഐടി,എഫ്എംസിജി മേഖലകളില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.48 ശതമാനവും മിഡ്ക്യാപ് 0.21 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.