Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ചാഞ്ചാട്ടത്തിനിടയില്‍ ഇടിവ് നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 129.48 പോയിന്റ് അഥവാ 0.22 ശതമാനം താഴ്ന്ന് 59590.26 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.27 ശതമാനം കുറഞ്ഞ് 17768.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1567 ഓഹരികള്‍ മുന്നേറുമ്പോള്‍ 1327 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

129 ഓഹരികളില്‍ മാറ്റമില്ല. നിഫ്റ്റിയില്‍ ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അപ്പോളോ ഹോസിപിറ്റല്‍. ഡോ റെഡ്ഡീ്‌സ്, നെസ്ലെ എന്നിവ മുന്നിലെത്തിയപ്പോള്‍ ഒഎന്‍ജിസി, ഗ്രാസിം, യുപിഎല്‍, ശ്രീ സിമന്റ്‌സ്, ഇന്‍ഡഡ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് താഴ്ചയില്‍. ബിഎസ്ഇയിലാകട്ടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡോ. റെഡ്ഡീസ്, ഐടിസി, സണ്‍ ഫാര്‍മ ഓഹരികള്‍ നേട്ടം കൊയ്യുന്നു. എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, വിപ്രോ, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഐടി, ബാങ്ക് ഒഴികെയുള്ള മേഖലകള്‍ നേരിയ ഉയരം താണ്ടി. പൊതുമേഖല ബാങ്ക്, ഫാര്‍മ, വാഹനം, ലോഹം എന്നിവ അരശതമാനമാണ് ഉയര്‍ന്നത്. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍,യൂറോപ്യന്‍ സൂചികകള്‍ തകര്‍ച്ചയിലാണ്.

X
Top