ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാരുമായി പറന്ന ആദ്യ ഇന്ത്യന്‍ വിമാനമെന്ന നേട്ടം കൈവരിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. ഡിസംബര്‍ 18നാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
2022-ല്‍ ആഭ്യന്തര-അന്താരാഷ്ട്രതലത്തില്‍ ഇന്‍ഡിഗോയുടെ സേവനം പ്രയോജനപ്പെടുത്തിയത് 78 ദശലക്ഷം യാത്രക്കാരായിരുന്നു.
2022-മായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്‍ഡിഗോയുടെ പാസഞ്ചര്‍ ട്രാഫിക്കില്‍ 2023-ലുണ്ടായത്.
കമ്പനി അതിന്റെ സേവന ശൃംഖല വികസിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ്. അതോടൊപ്പം സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
500 എ320 എയര്‍ബസ് ഇന്‍ഡിഗോ ഓര്‍ഡര്‍ ചെയ്തതായിട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
യാത്രാക്കാരുടെ കാര്യമെടുത്താല്‍ 2023 നവംബറില്‍ ഇന്‍ഡിഗോയ്ക്ക് ആഭ്യന്തര വിപണി വിഹിതം 61.8 ശതമാനമായിരുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ, ആഭ്യന്തര തലത്തിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താന്‍ ഇന്‍ഡിഗോയ്ക്കു സാധിച്ചു. അതോടൊപ്പം 20 പുതിയ ഇന്റര്‍നാഷണല്‍ റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിച്ചു.
ഇന്‍ഡിഗോയുടെ മെഗാ എയര്‍ക്രാഫ്റ്റ് ഓര്‍ഡറും അതിവേഗം സര്‍വീസ് വിപുലീകരിക്കാനുള്ള ശ്രമവും ഇന്ത്യയുടെ വ്യോമയാന വിപണിയുടെ വളര്‍ച്ചാ സാധ്യതയെക്കുറിച്ചു കമ്പനി ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്നതിനു തെളിവാണ്.