മുംബൈ: ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ സംയോജിത വിപണി മൂലധനം (എം-ക്യാപ്) ഉള്ള രാജ്യത്തെ ആദ്യത്തെ എയര്‍ലൈനായി മാറി. കമ്പനിയുടെ വിപണി മൂല്യം ബിഎസ്ഇയില്‍ 1,01,007.56 കോടി രൂപയാകുകയായിരുന്നു.6.34 ശമാനം ഉയര്‍ന്ന് 2621.10 രൂപയിലായിരുന്നു സ്റ്റോക്ക് ക്ലോസ് ചെയ്തത്.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ്, കമ്പനി ഓഹരിയുടെ ലക്ഷ്യവില 3300 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 2690 രൂപയുണ്ടായിരുന്നു അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരുന്നത്. ജൂണ്‍ പാദത്തില്‍ കമ്പനി 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുബിഎസ് കരുതുന്നു.
ഒന്നാം പാദ ഏര്‍ണിംഗ് പെര്‍ ഷയര്‍ 37 ശതമാനം നേട്ടത്തില്‍ 82 രൂപയാകും. വാദിയ ഗ്രൂപ്പിന്റെ കീഴിലുള്ള ഗോഫസ്റ്റ് പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തത് തൊട്ട് ഇന്‍ഡിഗോ ഓഹരി ഉയര്‍ച്ചയിലാണ്. 2023 ല്‍ ഇതുവരെ 28 ശതമാനം നേട്ടമുണ്ടാക്കി.
കൂടാതെ 500 എയര്‍ക്രാഫ്റ്റിന് ഇന്ഡിഗോ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഒരു വ്യോമയാന കമ്പനി എയര്‍ബസിന് നല്‍കുന്ന വലിയ ഓര്‍ഡറാണിത്.