Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

എയര്‍ലൈന്‍ കമ്പനികളുടെ വിപണിമൂല്യത്തിൽ ഇന്‍ഡിഗോ ആറാം സ്ഥാനത്ത്

മുംബൈ: ആഗോളതലത്തില്‍ വിപണിമൂല്യത്തിന്റെ (എം ക്യാപ്) അടിസ്ഥാനത്തില്‍ 13.80 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ ആറാം സ്ഥാനത്തെത്തി.

യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്നാണ് ഈ നേട്ടം ഇന്‍ഡിഗോ കരസ്ഥമാക്കിയത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡെല്‍റ്റ എയര്‍ലൈന്‍സാണ്. 26.54 ബില്യന്‍ ഡോളറാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ മൂല്യം.

ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 1.73 ശതമാനം ഉയര്‍ന്ന് 2,982.50 രൂപയിലെത്തിയതോടെയാണ് ഇന്‍ഡിഗോയുടെ എം ക്യാപ് ഉയര്‍ന്നത്.

2023 നവംബര്‍ 28 മുതല്‍ തുടര്‍ച്ചയായ 12 സെഷനിലും ഇന്റര്‍ഗ്ലോബിന്റെ ഓഹരി മുന്നേറി. അതിലൂടെ 16 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷം ഇതുവരെയായി കമ്പനി 49 ശതമാനം റിട്ടേണ്‍ നല്‍കി.

ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്‍ഡിഗോയുടെ വിപണി മൂല്യം മൂന്നിരട്ടിയായിട്ടാണ് ഉയര്‍ന്നത്.
ഈ വര്‍ഷം മേയ് 3 മുതല്‍ ഗോ ഫസ്റ്റ് പ്രവര്‍ത്തനം നിലച്ചതിനു ശേഷം ഇന്‍ഡിഗോയുടെ വിപണി വിഹിതം വര്‍ധിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായവും കൈവരിക്കുകയുണ്ടായി.

X
Top