രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്‍ഡിഗോയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി രാകേഷ് ഗാങ്‌വാള്‍

ന്‍ഡിഗോ എയര്‍ലൈനിന്റെ സഹസ്ഥാപകന്‍ രാകേഷ് ഗാങ്‌വാള്‍ 3.3 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. 3730 കോടി രൂപയുടെ (450 ദശലക്ഷം ഡോളര്‍) മൂല്യമുള്ള 12.75 ദശലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുന്നത്. ഓരോ ഓഹരിക്കും 2,925 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

ഈ നിരക്ക് മാര്‍ച്ച് 7 ന് എന്‍എസ്ഇയില്‍ ക്ലോസ് ചെയ്ത കമ്പനിയുടെ ഓഹരി വിലയേക്കാള്‍ 5.8% കുറവാണ്. 3105.7 രൂപയായിരുന്നു മാര്‍ച്ച് 7-ലെ ക്ലോസിംഗ് പ്രൈസ്.

ഗാങ്‌വാളിന് ഇന്‍ഡിഗോയില്‍ 11.72% ഓഹരിയാണുള്ളത്. 2006-ല്‍ രാഹുല്‍ ഭാട്ടിയക്കൊപ്പം ഗാങ് വാള്‍ സ്ഥാപിച്ചതാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ഗാംഗ്‌വാളും ഭാര്യ രേഖ ഗാംഗ്‌വാളും കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചുകൊണ്ടു വരികയായിരുന്നു. 2023 ഓഗസ്റ്റില്‍ കമ്പനിയിലെ ഓഹരി മുഴുവനും രേഖ വിറ്റഴിച്ചിരുന്നു.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് ഇന്‍ഡിഗോ എന്ന ബ്രോന്‍ഡ് നെയ്മില്‍ എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

X
Top