2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ഇൻഡിഗോ പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനഃസ്ഥാപിച്ചു

മുംബൈ: ഇൻഡിഗോ 4,500-ലധികം വരുന്ന പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനഃസ്ഥാപിച്ചു. കൊവിഡ് കാരണം നിർത്തിവച്ച ഇൻക്രിമെന്റുകൾ പുനഃസ്ഥാപിക്കുകയാണെന്ന് ഇൻഡിഗോ ജീവനക്കാരെ അറിയിച്ചു. ഒപ്പം, എടിആർ വിമാനം പറത്തുന്ന ഫസ്റ്റ് ഓഫീസർമാരുടെ ശമ്പളം പരിഷ്കരിക്കാൻ ഇൻഡിഗോ പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

എടിആർ വിമാനം പറത്തുന്ന ക്യാപ്റ്റൻമാർക്കും (പ്രതിമാസം 10,000 രൂപ), ഇന്ത്യൻ ഫസ്റ്റ് ഓഫീസർമാർക്കും (പ്രതിമാസം 5,000 രൂപ) വാർഷിക ഇൻക്രിമെന്റ് ഏപ്രിൽ 1 മുതൽ പുനരാരംഭിക്കുമെന്ന് എയർലൈനിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആഷിം മിത്ര പറഞ്ഞു.

എയർബസ് ഫ്ലൈറ്റിലെ എടിആർ വിമാനം ശമ്പളം പരിഷ്കരിക്കാൻ ഇൻഡിഗോ പദ്ധതിയിടുന്നു. കാരണം നിലവിൽ മറ്റ് എയർ ലൈനുകളെക്കാൾ കുറവാണു ഇൻഡിഗോ പൈലറ്റുമാർക്ക് നൽകുന്ന ശമ്പളം.

കഴിഞ്ഞ നവംബർ മുതൽ പൈലറ്റുമാരുടെ പൈലറ്റ് ശമ്പളം പ്രീ-പാൻഡെമിക് നിലയിലേക്ക് ഇൻഡിഗോ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ചില അലവൻസുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

റെഡ്-ഐ ഫ്ലൈറ്റുകൾ പറത്തുന്നതിന് നിശ്ചിത മണിക്കൂർ സമയം ചെലവഴിക്കുന്ന പൈലറ്റുമാർക്ക് അലവൻസ് ലഭിക്കാനുണ്ട്. ചില ഇൻസ്ട്രക്ടർ അലവൻസുകളും പ്രീ-പാൻഡെമിക് നിരക്കിലേക്ക് പരിഷ്കരിച്ചിട്ടില്ല.

പാൻഡെമിക് സമയത്ത് പൈലറ്റുമാർക്കുള്ള ഇൻക്രിമെന്റുകൾ ഞങ്ങൾ നിർത്തിവച്ചിരുന്നു, എന്നാൽ ഇപ്പോൾ ബിസിനസ്സ് ഉയർന്നുവരുന്നതിനാൽ ഞങ്ങൾ അവ പുനരാരംഭിച്ചു. പ്രതിദിനം 1600-1700 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട് എന്ന് ആഷിം മിത്ര പറഞ്ഞു.

യാത്രക്കാരുടെ വർദ്ധനവ് വരുമാനത്തിൽ 60.7 ശതമാനം വളർച്ചയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾ.

തുടർച്ചയായ മൂന്ന് പാദങ്ങളിൽ നഷ്ടം നേരിട്ട ഇൻഡിഗോ നടപ്പ് സാമ്പത്തിക വർഷത്തിൽ 1,422 കോടി രൂപയുടെ റെക്കോർഡ് അറ്റാദായത്തിലേക്ക് കുതിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എയർലൈൻ 129 കോടി രൂപ അറ്റാദായം നേടിയിരുന്നു.

X
Top