2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നു

മുംബൈ: വ്യോമയാന മേഖലയിലെ മത്സരം കടുപ്പിക്കാന്‍ ഇന്‍ഡിഗോ. വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഏഷ്യയിലെ മുന്‍നിര ബജറ്റ് കാരിയര്‍.

അന്താരാഷ്ട്ര സര്‍വീസുകള്‍ വിശാലമാക്കാനും എയര്‍ ഇന്ത്യയുമായുള്ള മത്സരം ശക്തമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

ഏതാണ്ട് 30 ഓളം എയര്‍ബസ് എസ്ഇ എ350 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കാനാണ് പദ്ധതി. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തിലെ വര്‍ധനയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എയര്‍ലൈന്‍ വ്യക്തമാക്കുന്നത്.

ഇസതാംബൂളിലേക്ക് ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കുന്നതിന് തുര്‍ക്കിഷ് എയര്‍ലൈനില്‍ നിന്നും പാട്ടത്തിനെടുത്ത എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. നിലവില്‍ ഇന്‍ഡിഗോയ്ക്ക് 1000 ല്‍പരം വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെയുണ്ട്. എയര്‍ബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍.

2005ല്‍ സ്ഥാപിതമായ ഇന്‍ഡിഗോ 118 സ്ഥലങ്ങളിലേക്ക് പ്രതിദിനം 2,000 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 2023 ല്‍, പ്രതിവര്‍ഷം 100 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കുന്ന ചുരുക്കം ചില എയര്‍ലൈനുകളില്‍ ഒന്നായി ഇന്‍ഡിഗോ മാറിക്കഴിഞ്ഞു.

ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇരട്ടി നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top