ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്‍ഡിഗോ പ്രമോട്ടര്‍മാര്‍ ഓഹരി വില്‍ക്കുന്നു

ന്യൂഡല്‍ഹി: പ്രമോട്ടര്‍മാര്‍ ഓഹരി വില്‍ക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ പാരന്റ് കമ്പനി ഇന്റര്‍ഗ്ലോബ് ഓഹരി താഴ്ച വരിച്ചു. 3 ശതമാനം താഴ്ന്ന് 1986 രൂപയിലായിരുന്നു ക്ലോസിംഗ്.
ഇന്‍ഡിഗോ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ പ്രൊമോട്ടര്‍മാര്‍ ബ്ലോക്ക് ഡീല്‍ വഴി ഏകദേശം 350 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കുമെന്ന് സിഎന്‍ബിസി ടിവി-18 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

1.56 കോടി ഓഹരികള്‍ക്കാണ് ബ്ലോക്ക് ഡീല്‍ ആരംഭിച്ചിരിക്കുന്നത്. ഇത് മൊത്തം ട്രേഡിംഗ് വോളിയം ഏകദേശം 350 മില്യണ്‍ ഡോളറിലേക്ക് കൊണ്ടുപോകുന്നു.

നിലവിലെ മാര്‍ക്കറ്റ് വിലയുടെ 5.6 ശതമാനം വരെയാണ് പരമാവധി കിഴിവ്.ഓഹരി ഒന്നിന് 1,875 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്ലോക്ക് ഡീല്‍ ബ്രോക്കര്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഗോള്‍ഡ്മാന്‍ സാച്ച്‌സാണ്.

ബിഎസ്ഇയില്‍ വെളിപ്പെടുത്തിയ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് ഇന്‍ഡിഗോയുടെ പ്രൊമോട്ടര്‍, പ്രൊമോട്ടര്‍ ഗ്രൂപ്പിന് നിലവില്‍ കമ്പനിയില്‍ മൊത്തം 71.92 ശതമാനം ഓഹരികള്‍ അല്ലെങ്കില്‍ 27.72 കോടി ഓഹരികള്‍ ഉണ്ട്.

ബജറ്റ് കാരിയര്‍ ഇന്‍ഡിഗോയുടെ മാതൃ കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് മൂന്നാം പാദ അറ്റാദായം 11 മടങ്ങായി ഉയര്‍ത്തിയിരുന്നു. അവലോകന പാദത്തില്‍ എയര്‍ലൈനിന്റെ ലാഭം 1,422.6 കോടി രൂപയായി ഉയരുകയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭം 129.8 കോടി രൂപമാത്രമായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്നാം പാദത്തില്‍ 61 ശതമാനം ഉയര്‍ന്ന് 14,932 കോടി രൂപയായി. ഇന്‍ഡിഗോയുടെ മൊത്ത വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 15,410.2 കോടി രൂപ.മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ വരുമാനം് 9,480.1 കോടി രൂപ മാത്രമായിരുന്നു.

ലാഭം തടസപ്പെടുത്തുന്നതിന് കാരണങ്ങളായി എയര്‍ലൈന്‍ ചൂണ്ടിക്കാട്ടിയിരുന്നത് കുതിച്ചുയരുന്ന ഇന്ധനച്ചെലവും കറന്‍സി ചാഞ്ചാട്ടവുമായിരുന്നു. എങ്കിലും കോവിഡാനന്തരം ഡിമാന്റ് മെച്ചപ്പെട്ടത് എയര്‍ലൈനെ ലാഭത്തിലേയ്ക്ക് നയിച്ചു.

അതേസമയം ഓഹരി വില 1.21 ശതമാനം താഴ്ന്ന് 2100 രൂപയിലെത്തി.

X
Top