Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പ്രൊമോട്ടർമാർ ഇൻഡിഗോയുടെ 2.8 ശതമാനം ഓഹരി വിറ്റു

മുംബൈ: ഇന്റർഗ്ലോബ് ഏവിയേഷന്റെ (ഇൻഡിഗോ) 2.8 ശതമാനം (1.08 കോടി) ഓഹരികൾ വിറ്റഴിച്ച് കമ്പനിയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാളും കുടുംബവും. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയായിരുന്നു ഓഹരി വിൽപ്പന.

കമ്പനിയുടെ പ്രൊമോട്ടറായ രാകേഷ് ഗാംഗ്വാൾ ഇൻഡിഗോയുടെ 50 ലക്ഷം ഓഹരികൾ രണ്ട് വ്യത്യസ്ത ഇടപാടുകളിലായി യഥാക്രമം 1,886.47 രൂപ, 1,890.75 രൂപ എന്നിങ്ങനെ ശരാശരി വിലയ്ക്ക് വിറ്റതായി എൻഎസ്ഇയിൽ ലഭ്യമായ കണക്കുകൾ വ്യക്തമാകുന്നു.

അതേസമയം കമ്പനിയുടെ മറ്റൊരു പ്രമോട്ടറായ ശോഭ ഗാങ്‌വാൾ 50 ലക്ഷം ഓഹരികൾ വിറ്റത് ശരാശരി 1,895.46 രൂപ നിരക്കിലാണ്. എന്നിരുന്നാലും ഓഹരികൾ വാങ്ങുന്നവരുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഇൻഡിഗോയിൽ ഇരുവർക്കും മൊത്തത്തിൽ 23.04 ശതമാനം ഓഹരിയുണ്ടായിരുന്നു. ഈ ഇടപാടിന് ശേഷം കമ്പനിയിലെ അവരുടെ ഓഹരി പങ്കാളിത്തം 21.96 ശതമാനമായി കുറഞ്ഞു.

ബിഎസ്ഇയിൽ ഇൻഡിഗോയുടെ ഓഹരികൾ 0.32 ശതമാനത്തിന്റെ നേട്ടത്തിൽ 1,946.65 രൂപയിലെത്തി.

X
Top