ന്യൂഡൽഹി: ഇൻഡിഗോ എയർലൈനിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 3090.6 കോടി രൂപ അറ്റാദായമുണ്ടാക്കി.
കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ പ്രവർത്തനഫലമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1064.3 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു.
ഒന്നാം പാദത്തിൽ 17,160.9 കോടി രൂപയുടെ വരുമാനമാണ് കമ്പനി സ്വന്തമാക്കിയത്. ഇതും എക്കാലത്തെയും ഉയർന്ന വരുമാനമാണ്.
കമ്പനിയുടെ മികച്ച പ്രവർത്തനവും യാത്രക്കാരുടെ ഉയർന്ന എണ്ണവുമാണ് മികച്ച ലാഭം നേടാൻ സഹായിച്ചതെന്ന് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് പറഞ്ഞു.
അടുത്തിടെ കമ്പനി 500 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു.