Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്‍ഡിഗോ ഓഹരികള്‍ വില്‍ക്കാന്‍ ഗാംഗ്വാള്‍ കുടുംബം

ന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ 5-8 ശതമാനം ഓഹരികള്‍ ഗാംഗ്വാള്‍ കുടുംബം വിറ്റഴിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി ഇന്നലെ എന്‍എസ്ഇയില്‍ 2.39 ശതമാനം ഇടിഞ്ഞ് 2,404.00 രൂപയിലെത്തി.

ഈ ഓഹരി വിറ്റഴിക്കലില്‍ 5,000 കോടി രൂപ മുതല്‍ 7,000 കോടി രൂപ വരെ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സഹസ്ഥാപകര്‍ക്കിടയില്‍ ഭിന്നത പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഗാംഗ്വാള്‍ കുടുംബം ഓഹരി പങ്കാളിത്തം ക്രമാനുഗതമായി കുറയ്ക്കുകയാണ്. എയര്‍ലൈനിന്റെ സഹസ്ഥാപകരിലൊരാളായ രാകേഷ് ഗാംഗ്വാള്‍ 2022-ല്‍ കമ്പനിയുടെ ബോര്‍ഡ് വിട്ടിരുന്നു.

2023 ഫെബ്രുവരി 15ന്, കുടുംബം അവരുടെ 4 ശതമാനം ഓഹരികള്‍ 2,900 കോടി രൂപയ്ക്ക് വിറ്റു. അതിനുമുമ്പ്, 2022 സെപ്റ്റംബര്‍ 8ന് 2.8 ശതമാനം ഓഹരികള്‍ വിറ്റഴിച്ചത് ഏകദേശം 2,000 കോടി രൂപയായിരുന്നു. നിലവില്‍ പറഞ്ഞിരിക്കുന്ന 5-8 ശതമാനം ഓഹരികള്‍ ജൂലൈ 15ന് വിറ്റഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡിഗോയുടെ തുടര്‍ച്ചയായ രണ്ടാം ത്രൈമാസ ലാഭം 919 കോടി രൂപ രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 8,020 കോടി രൂപയില്‍ നിന്ന് 76.5 ശതമാനം വര്‍ധിച്ച് 14,161 കോടി രൂപയായി.

2006ലാണ് സഹസ്ഥാപകരായ രാകേഷ് ഗാംഗ്വാളും രാഹുല്‍ ഭാട്ടിയയും ഇന്‍ഡിഗോയ്ക്ക് തുടക്കമിട്ടത്.

2020-ന്റെ തുടക്കത്തില്‍ കമ്പനിയുടെ ചില നിയമങ്ങള്‍ പരിഷ്‌ക്കരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇരുവരും തമ്മില്‍ തെറ്റുകയായിരുന്നു.

X
Top