പനാജി: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കയാണ് ഇന്‍ഡിഗോ. പ്രതിദിനം 12, ആഴ്ചയില്‍ 168 എന്ന കണക്കില്‍ ഗോവ, മോപ്പയിലെ പുതിയ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേയ്ക്ക് വിമാനങ്ങള്‍ പറന്നുയരും. ബജറ്റ് കാരിയര്‍ നടത്തുന്ന എക്കാലത്തേയും വലിയ സ്റ്റേഷന്‍ ലോഞ്ചിംഗ്.
എട്ട് നഗരങ്ങളാണ് ലിസ്റ്റിലുള്ളത്. മുംബൈ, പൂനെ, ഡല്‍ഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍ എന്നിവ. എയര്‍ലൈന്‍ പറയുന്നതനുസരിച്ച്, ഉയര്‍ന്ന ഡിമാന്റാണ് സര്‍വീസുകള്‍ തുടങ്ങാന്‍ കാരണമായത്.
കൂടാതെ വടക്കന്‍ ഗോവയിലേക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. ഡിസംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദിമോപ്പയിലെ അന്തര്‍ദ്ദേശീയ വിമാനതാവളം ഉദ്ഘാടനം ചെയ്യും. ജനുവരി 5,2023 മുതലായിരിക്കും പ്രവര്‍ത്തനം.