
ഡൽഹി: പവർ സെക്‌ടർ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്സ്റ്റായ ഇൻഡിഗ്രിഡ്, റായ്ച്ചൂർ ഷോലാപൂർ ട്രാൻസ്‌മിഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർഎസ്‌ടിസിപിഎൽ) 100% ഓഹരികൾ, ഒന്നോ അതിലധികമോ തവണകളായി 250 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു.
പട്ടേൽ എഞ്ചിനീയറിംഗ് ലിമിറ്റഡ്, സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ബിഎസ് ലിമിറ്റഡ് എന്നിവയിൽ നിന്ന് കമ്പനിയുടെ യഥാക്രമം 33.33% ഓഹരികൾ വീതമാണ് ഇൻഡിഗ്രിഡ് സ്വന്തമാക്കുന്നത്. ഏറ്റെടുക്കൽ പൂർത്തിയാകുന്നത് പ്രസക്തമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെയും കരാർ ബാധ്യതകൾ പൂർത്തീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കുമെന്ന് കമ്പനി പറഞ്ഞു.
ദീർഘകാല കരാറുള്ള പണമൊഴുക്കുകളും കുറഞ്ഞ കൌണ്ടർപാർട്ടി റിസ്കും ഉള്ള ലോ-റിസ്ക് ഓപ്പറേഷൻ ട്രാൻസ്മിഷൻ അസറ്റ് എന്ന നിലയിൽ, ഈ ഏറ്റെടുക്കൽ ഇൻഡിഗ്രിഡിന്റെ വളർച്ചാ തന്ത്രവുമായി നന്നായി യോജിക്കുന്നതായി ഇൻഡിഗ്രിഡിന്റെ സിഇഒ ജ്യോതി കുമാർ അഗർവാൾ പറഞ്ഞു.
ഇൻഡിഗ്രിഡിന് 210 ബില്ല്യണിലധികം മൂല്യമുള്ള ആസ്തിയുണ്ട്, കൂടാതെ 14 ഓപ്പറേറ്റിംഗ് പവർ പ്രോജക്ടുകൾ സ്വന്തമായുണ്ട്. അതിൽ 7,570 കെഎംഎസിലധികം നീളമുള്ള 40 ട്രാൻസ്മിഷൻ ലൈനുകൾ, 11 സബ്‌സ്റ്റേഷനുകൾ, നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോജക്റ്റ്, 100 മെഗാവാട്ട് (എസി) സൗരോർജ്ജ ഉൽപാദന ശേഷി എന്നിവ ഉൾപ്പെടുന്നു. അതേസമയം 2009 നവംബറിൽ സംയോജിപ്പിച്ച കമ്പനിയാണ് ആർഎസ്‌ടിസിപിഎൽ, 2021-22 സാമ്പത്തിക വർഷത്തിൽ ആർഎസ്‌ടിസിപിഎല്ലിന്റെ മൊത്തം വരുമാനം 2000 രൂപയായിരുന്നു.