ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്ആഗോള വീഞ്ഞ് വില്പന 60 വര്‍ഷത്തെ താഴ്ന്ന നിലയില്‍അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്തുകല്‍, പാദരക്ഷാ കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനസ്വർണവില സർവ്വകാല റെക്കോർഡിൽ; ആദ്യമായി 74,000 കടന്നു

ബിസിനസ്സ് കോണ്‍ക്ലേവുമായി ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ്

കൊച്ചി: ബിസ്സിനസ്സ് സംരംഭകരുടെ ആഗോള കൂട്ടായ്മയായ ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ (ഐടിസിസി) ആഭിമുഖ്യത്തില്‍ ബിസിനസ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മെയ് 5-ന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് ഏകദിന കോണ്‍ക്ലേവ് നടക്കുക.

ഇന്ത്യന്‍ വിപണിയിലെ നിറ സാന്നിധ്യങ്ങളായ കുടുംബ ബിസിനസ്സുകളുടെ ശക്തി,വിജയം,പൈതൃകം, മൂല്യങ്ങള്‍, പ്രവര്‍ത്തന രീതി എന്നിവ ചോരാതെ സമ്പത്തിനും അപ്പുറം തലമുറമാറ്റം എങ്ങനെ വിജിയകരമായി സാധ്യമാക്കാം എന്നതാണ് കോണ്‍ക്ലേവിന്റെ വിഷയം.

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സമയക്രമം.” ദി സീക്രട്ട് ബിഹൈന്‍ഡ് ജനറേഷണല്‍ വെല്‍ത്ത് – ദി പവര്‍ ഓഫ് ഫാമിലി ബിസിനസ്സ് ‘എന്ന് പേരിട്ടിരിക്കുന്ന കോണ്‍ക്ലേവില്‍ പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ബിസിനസ്സ് രംഗത്തെ പ്രശസ്തര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമെന്ന് ഐടിസിസി ചെയര്‍മാന്‍ അബ്ദുല്‍ കരീം പഴേരി അറിയിച്ചു.

ആഗോള സാമൂഹിക പ്രവര്‍ത്തകന്‍ മോഹന്‍ജി , ചിന്തകനും മാനേജ്‌മെന്റ് വിദഗ്ധനുമായ സന്തോഷ് ബാബു, ബിസിനസ്സ് തന്ത്രജ്ഞനും കോച്ചുമായ മധു ഭാസ്‌കര്‍, ബിസിനസ്സ് മെന്റര്‍ വി.കെ.മാധവ് മോഹന്‍, പ്രചോദനാത്മക പരിശീലക സഹല പ്രവീണ്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് സി.എസ്.അഷീക്ക് എ.എം., ഡിജിറ്റല്‍ ലെഗസി അര്‍ക്കിടെക്റ്റ് സുരേഷ് കുമാര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ കുടുംബ വ്യവസായം സുസ്ഥിരവും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാന്‍ സഹായകമായ പൈതൃക സംരക്ഷണം ,തലമുറമാറ്റത്തിനുള്ള തന്ത്രങ്ങള്‍,ബിസിനസ്സില്‍ പുലര്‍ത്തേണ്ട നീതിയും മൂല്യങ്ങളും, സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജം, ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

ബിസിനസ് ലീഡര്‍ഷിപ്പിനെക്കുറിച്ച് യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകള്‍ ഉണ്ടാകും. വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ തുടങ്ങിയവര്‍ക്ക് കോണ്‍ക്ലേവ് വളരെ പ്രയോജനകരമായിരിക്കുമെന്ന് ഐടിസിസി ചെയര്‍മാന്‍ പറഞ്ഞു.

രജിസ്‌ട്രേഷനായി 75929 15555 / 92495 11111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇമെയില്‍: info@indotransworld.org, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: www.indotransworld.org എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

X
Top