ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലാഭ പാതയിൽ മടങ്ങിയെത്തി ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ്

ഡൽഹി: ഈ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 60.9 കോടി രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ്. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി 36.8 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 32 ശതമാനം ഉയർന്ന് 167 കോടി രൂപയായി. കഴിഞ്ഞ നാലാം പാദം മുതലുള്ള വാണിജ്യ വാഹന വായ്പാ വിഭാഗത്തിലെ കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റ് പ്രൊവിഷനുകളാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചത്. കൂടാതെ ഈ പാദത്തിൽ കമ്പനി 1,312 കോടി രൂപയുടെ ശേഖരണം നടത്തി.

2022 ജൂൺ 30-ലെ കണക്കനുസരിച്ച് 8,247 കോടി രൂപയുടെ എയുഎമ്മിന്റെ ഏകദേശം 5 ശതമാനമാണ് കമ്പനിയുടെ കിട്ടാക്കടം. വായ്പ ഉത്ഭവം, ക്രെഡിറ്റ് അപ്രൈസൽ, വിതരണം, ലോൺ മാനേജ്‌മെന്റ്, കളക്ഷൻ എന്നി മേഖലകളിലുടനീളം നിയന്ത്രണങ്ങളും അവലോകന നയങ്ങളും നവീകരിച്ച സാങ്കേതിക സംവിധാനങ്ങളും കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ 1,850 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ ലിക്വിഡിറ്റി സ്ഥാനം സുഖകരമായ അവസ്ഥയിൽ തുടരുകയാണെന്നും ഇൻഡോസ്റ്റാർ അറിയിച്ചു. ജൂൺ പാദത്തിന്റെ അവസാനത്തോടെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.2 ശതമാനവും അറ്റ ​​എൻപിഎ 3.6 ശതമാനവുമാണ്. ഫലത്തിന് പിന്നാലെ ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 1.67 ശതമാനത്തിന്റെ നേട്ടത്തിൽ 158.50 രൂപയിലെത്തി.

X
Top