സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ദ്രപ്രസ്ഥ ഗ്യാസിന് 416 കോടിയുടെ ത്രൈമാസ അറ്റാദായം

മുംബൈ: ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും സിഎൻജിയും പൈപ്പ് പാചകവാതകവും റീട്ടെയിൽ ചെയ്യുന്ന ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 4% വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 400 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ പാദത്തിൽ അറ്റാദായം 416 കോടി രൂപയായി ഉയർന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻവർഷത്തെ 2,015.99 കോടിയിൽ നിന്ന് ഏകദേശം ഇരട്ടിയായി 3,922.02 കോടി രൂപയായി. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഈ കാലയളവിൽ ഗ്യാസ് വില ഇരട്ടിയായി ഉയർന്നിരുന്നു.

കൂടാതെ പ്രകൃതി വാതകം വാങ്ങുന്നതിനുള്ള ഐജിഎല്ലിന്റെ ചെലവ് 2,610.03 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 12 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

ഉൽപ്പന്നത്തിന്റെ അടിസ്ഥാനത്തിൽ സിഎൻജി 15 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തിയപ്പോൾ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 3 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

X
Top