പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

വിസ്കീസ് ഓഫ് ദ് വേൾഡ് പുരസ്കാരം സ്വന്തമാക്കി ‘ഇൻഡ്രി’യുടെ ദിവാലി കലക്ടേഴ്സ് എഡിഷൻ-2024 വിപണിയിലേക്ക്

ലോകമാകെയുള്ള മദ്യപ്രണയികളുടെ പുത്തൻ ഹരമായ ഇന്ത്യൻ വിസ്കി ‘ഇൻഡ്രി’യുടെ ദിവാലി കലക്ടേഴ്സ് എഡിഷൻ-2024 വിപണിയിലേക്ക്. ഈ വർഷത്തെ വിസ്കീസ് ഓഫ് ദ് വേൾഡ് പുരസ്കാരവും സ്വന്തമാക്കിയാണ് വരവ്.

സുഗന്ധം, സ്വാദ്, അവതരണത്തിലെ ഭംഗി (ഫിനിഷ്) തുടങ്ങിയവ വിലയിരുത്തി ലോകത്തെ ഏറ്റവും മികച്ചവയ്ക്ക് വിസ്കീസ് ഓഫ് ദ് വേൾഡ് ഓരോ വർഷവും സമ്മാനിക്കുന്ന പുരസ്കാരമാണിത്. 100 പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്താണ് ജേതാക്കളെ കണ്ടെത്തുന്നത്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന വിസ്കി ബ്രാൻഡ് എന്ന നേട്ടവും നിലവിൽ ഇൻഡ്രിക്ക് സ്വന്തം. സ്കോട്ട്ലൻഡ്, തായ്‍ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിസ്കികളെ പിന്നിലാക്കിയാണ് ഈ നേട്ടം.

2023ലും ലോകത്തെ ഏറ്റവും സ്വയമ്പൻ വിസ്കിയെന്ന നേട്ടം ഇൻഡ്രി സ്വന്തമാക്കിയിരുന്നു. ഹരിയാന ആസ്ഥാനമായ പിക്കാഡിലി ഡിസ്റ്റിലറീസ് ആണ് ഇൻഡ്രിയുടെ നിർമാതാക്കൾ. സിദ്ധാർഥ ശർമയാണ് സ്ഥാപകൻ. 2021ൽ ഇൻഡ്രി-ട്രിനി എന്ന പേരിലായിരുന്നു ഇൻഡ്രിയുടെ അരങ്ങേറ്റം.

വിപണിയിലെത്തി രണ്ടുവർഷത്തിനകം ഇൻഡ്രി സ്വന്തമാക്കിയത് 10ലേറെ പുരസ്കാരങ്ങൾ. ടോക്കിയോ വിസ്കി ആൻഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ (2003), 50 ബെസ്റ്റ് വേൾഡ് വിസ്കീസ് (2022), ലാസ് വേഗസ് രാജ്യാന്തര വിസ്കി കോംപറ്റീഷൻ എന്നിവയിലെല്ലാം ഇൻഡ്രി കിടിലോസ്കിയാണെന്ന് തെളിയിച്ചിരുന്നു.

50% ആൽക്കഹോൾ അടങ്ങിയ (50% ABV) അടങ്ങിയതാണ് ഇൻഡ്രി ദിവാലി കലക്ടേഴ്സ് എഡിഷൻ 2024. ഒക്ടോബർ 25 മുതൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ സിംഗിൾ മാൾ‌ട്ട് വിസ്കി ലഭ്യമാകുക. വിപണി വില 15,000 രൂപ.

(നിയമപ്രകാരമുള്ള അറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

X
Top