Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എഡിബിയുമായി കൈകോർത്ത് ഇൻഡസ്ഇൻഡ് ബാങ്ക്

മുംബൈ: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി (എഡിബി) തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഇൻഡസ്ഇൻഡ് ബാങ്ക്. ഇന്ത്യയിലെ സപ്ലൈ ചെയിൻ ഫിനാൻസ് സൊല്യൂഷനുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പങ്കാളിത്തം.

സപ്ലൈ ചെയിൻ ഫിനാൻസ് സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായി 560 കോടി രൂപയുടെ പ്രാരംഭ ഫണ്ടുള്ള എഡിബിയുമായി ബാങ്ക് ഭാഗിക ഗ്യാരന്റി പ്രോഗ്രാമിൽ ഏർപ്പെട്ടിട്ടുണ്ട്. ഒപ്പം സപ്ലൈ ചെയിൻ ഫിനാൻസ് (എസ്‌സി‌എഫ്) ഒരു സുപ്രധാന മേഖലയായതിനാൽ ഇതിനായി പുതിയ ഉൽപ്പന്ന ഘടനകൾ ആരംഭിക്കുന്നത് ഉൾപ്പെടെ നിരവധി തന്ത്രപരമായ ശ്രമങ്ങൾക്ക് ബാങ്ക് തുടക്കമിട്ടിട്ടുണ്ട്.

ഇതിനുപുറമെ ബാങ്ക്, കോർപ്പറേറ്റുകൾക്കും വിതരണക്കാർക്കും ഡീലർമാർക്കുമായി എസ്‌സി‌എഫ് ഇടപാടുകളുടെ 24*7 തടസ്സമില്ലാത്ത പ്രോസസ്സിംഗ് പ്രാപ്‌തമാക്കുന്നതിന് ‘എർലിക്രെഡിറ്റ്’ എന്ന അത്യാധുനിക ഡിജിറ്റൽ പോർട്ടൽ അടുത്തിടെ ആരംഭിച്ചിരുന്നു.

കൂടാതെ എംഎസ്എംഇ ഫിനാൻസിംഗിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഇൻഡസ്ഇൻഡ് ബാങ്ക് ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തം ഈ മേഖലയിലെ ബാങ്കിന്റെ വിവിധ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.

എഡിബി പോലുള്ള ഒരു ആഗോള സ്ഥാപനവുമായുള്ള പങ്കാളിത്തം രാജ്യത്തെ മുൻനിര എസ്‌സിഎഫ് ദാതാവായ തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തുമെന്നും. മികച്ച സാമ്പത്തിക പരിഹാരങ്ങൾ ഉപയോഗിച്ച് ഇടപാടുകാരെ നവീകരിക്കാനും ശാക്തീകരിക്കാനും ഈ പങ്കാളിത്തം ബാങ്കിന് അവസരങ്ങൾ തുറക്കുമെന്നും ഇൻഡസ്ഇൻഡ് ബാങ്കിലെ എസ്എംഇ ബിസിനസ് & എസ്‌സിഎഫ് ഫിനാൻഷ്യൽ സർവീസസ് മേധാവിയായ അമിതാഭ് സറാഫ് പറഞ്ഞു.

X
Top