Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പ്രതീക്ഷകളെ മറികടന്ന പ്രകടനം നടത്തി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ന്യൂഡല്‍ഹി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നാലാംപാദത്തില്‍ പ്രതീക്ഷകളെ മറികടന്ന പ്രകടനം നടത്തി. 2040.51 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 49.88 ശതമാനം കൂടുതല്‍.

43.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാപനത്താണിത്. അറ്റ പലിശ വരുമാനം 17 ശതമാനം ഉയര്‍ത്തി 4669.46 കോടി രൂപയാക്കാനും സാധിച്ചിട്ടുണ്ട്. 14 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും ബാങ്ക് തയ്യാറായി.

റീട്ടെയില്‍ ബിസിനസുകളാണ് വായ്പാ വളര്‍ച്ച ത്വരിതപ്പെടുത്തിയതെന്ന് കമ്പനി പറയുന്നു. 7 ശതമാനം പാദാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ചെറുകിട വായ്പകള്‍, വിഹിതം 54 ശതമാനമാക്കി മെച്ചപ്പെടുത്തി.കോര്‍പ്പറേറ്റ് വായ്പകള്‍ 7 ശതമാനവും വന്‍ കോര്‍പ്പറേറ്റ് വായ്പകള്‍ 5% ശതമാനവും വളര്‍ച്ച കുറിച്ചു.

പ്രധാന ഫീസ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനവും പാദാടിസ്ഥാനത്തില്‍ 8 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. റീട്ടെയില്‍ ഉപഭോക്തൃ ബാങ്കിംഗ് ഫീസ് മൊത്തം ഫീസ് വരുമാനത്തിന്റെ 74 ശതമാനം. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷിക,പാദാടിസ്ഥാനത്തില്‍ യഥാക്രമം 8 ബേസിസ് പോയിന്റും 1 ബേസിസ് പോയിന്റും വര്‍ധിച്ച് 4.28 ശതമാനം.

ആസ്തിവരുമാനം (RoA) 39 ബേസിസ് പോയിന്റും 3 ബേസിസ് പോയിന്റും മെച്ചപ്പെട്ട് 1.90 ശതമാനത്തിലാണുള്ളത്. ആസ്തി നിലവാരവും ഉയര്‍ന്നിട്ടുണ്ട്.മൊത്ത പ്രവര്‍ത്തനരഹിത ആസ്തികളും (എന്‍പിഎ) അറ്റ എന്‍പിഎയും യഥാക്രമം 1.98 ശതമാനമായും 0.59 ശതമാനമായും മെച്ചപ്പെട്ടു.

പ്രൊവിഷനായ 7324 കോടി രൂപ മൊത്തം വായ്പകളുടെ 2.5 ശതമാനമാണ്. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ക്ക് 4,041 കോടി രൂപയും, ഫ്ളോട്ടിംഗ് പ്രൊവിഷനുകള്‍ 70 കോടി രൂപയും, സ്റ്റാന്‍ഡേര്‍ഡ് കണ്ടിജന്റ് പ്രൊവിഷനുകള്‍ 1,900 കോടി രൂപയും, കണ്ടിജന്റ് പ്രൊവിഷനുകള്‍ ഒഴികെയുള്ള സ്റ്റാന്‍ഡേര്‍ഡ് അസറ്റ് പ്രൊവിഷനുകള്‍ 1,313 കോടി രൂപയുമായി.പ്രൊവിഷന്‍ കവറേജ് അനുപാതം 71 ശതമാനവും മൊത്തം വായ്പയുമായി ബന്ധപ്പെട്ട പ്രൊവിഷന്‍ ജിഎന്‍പിഎയുടെ 126 ശതമാനവുമാണ്.

X
Top