രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എംഡി, സിഇഒ ആയി സുമന്ത് കത്പാലിയയ്ക്ക് പുന:നിയമനം

ന്യൂഡല്‍ഹി:ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (എംഡി & സിഇഒ) ആയി സുമന്ത് കത്പാലിയയെ വീണ്ടും നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകാരം നല്‍കി. 2023 മാര്‍ച്ച് 24 മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം.

2022 സെപ്റ്റംബര്‍ 15-നാണ് കത്പാലിയ ആദ്യമായി എംഡിയും സിഇഒയുമായി ചുമതലയേല്‍ക്കുന്നത്. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എബിഎം അംറോ തുടങ്ങിയ വന്‍കിട മള്‍ട്ടി-നാഷണല്‍ ബാങ്കുകളില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളയാളാണ് ഇദ്ദേഹം.30 വര്‍ഷം നീളുന്ന കരിയറില്‍ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചു.

15 വര്‍ഷം മുമ്പ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജ്മെന്റ് ടീമിന്റെ ഭാഗമായിരുന്നു. ബാങ്ക്-വൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, നിക്ഷേപക ബന്ധങ്ങള്‍ കൈകാര്യം ചെയ്യല്‍, അജൈവ വളര്‍ച്ചാ അവസരങ്ങള്‍ വിലയിരുത്തല്‍ എന്നിവ പരിശോധിക്കുന്ന ഉന്നതതല എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഇടം പിടിച്ചു.

എസ്എംഇ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ബിസിനസുകള്‍ സ്ഥാപിക്കുന്നതില്‍ കത്പാലിയ വലിയ പങ്കാണ് വഹിച്ചത്.2022 ഡിസംബര്‍ 31 വരെ, 2,384 ശാഖകള്‍/ബാങ്കിംഗ് ഔട്ട്ലെറ്റുകളാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനുള്ളത്. 2,894 ഓണ്‍സൈറ്റ്, ഓഫ്സൈറ്റ് എടിഎമ്മുകളും ഇതില്‍ ഉള്‍പ്പെടുന്നു.

33 ദശലക്ഷമാണ് ഉപഭോക്തൃ അടിത്തറ.ഡിസംബര്‍പാദത്തില്‍ അറ്റാദായം 68.71 ശതമാനം ഉയര്‍ന്ന് 1,959.20 കോടി രൂപയായി. മൊത്തം വരുമാനം 19.96 ശതമാനം ഉയര്‍ന്ന് 11,533.74 കോടി രൂപ.

X
Top