ന്യൂഡല്‍ഹി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ബുധനാഴ്ച, മൂന്നാം പാദഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായം 1959 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 69 ശതമാനം വര്‍ധനവ്.പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രകടനമാണിത്.
1950 കോടി രൂപയാണ് ദേശീയമാധ്യമങ്ങള്‍ അനുമാനിച്ചിരുന്നത്. അറ്റ പലിശ വരുമാനം 19 ശതമാനമുയര്‍ത്തി 4495 കോടി രൂപയാക്കി. വായ്പ വളര്‍ച്ച,കുറഞ്ഞ പ്രൊവിഷന്‍ എന്നിവയാണ് മാര്‍ജിന്‍ ഉയര്‍ത്തിയത്.
പ്രൊവിഷന്‍ 36 ശതമാനം താഴ്ന്ന് 1065 കോടി രൂപയായപ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ)2.48 ശതമാനത്തില്‍ നിന്നും 2.06 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 0.71 ശതമാനത്തില്‍ നിന്നും 0.62 ശതമാനമായാണ് ഇടിഞ്ഞത്. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ എന്‍പിഎ സ്ഥിരമാണ്.
ഇതോടെ ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടു.