ക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് GST ബാധകമല്ലമാലിന്യ സംസ്കരണ മേഖലയിലേക്ക് നിക്ഷേപ ഒഴുക്ക്ഇന്ത്യക്കാർക്ക് മൂന്ന് മാസത്തിനിടെ ചൈന നൽകിയത് 85000 വിസകൾസിഎൻജി വില 90 രൂപയിലേക്ക്തോക്കിന്‍ മുനയില്‍ ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് ഗോയല്‍

വ്യവസായ സംരംഭകത്വം: മന്ത്രി പി രാജീവും സംഘവും യുഎസിലേക്ക്

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ ‘ഇന്നവേറ്റീവ് പബ്ലിക് പോളിസി ഫ്രെയിംവർക്സ് ഫോർ സസ്റ്റെയ്നബിൾ ഇക്കണോമിക് ഡവലപ്മെന്റ്’ എന്ന വിഷയത്തിലാണു ചർച്ച.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംരംഭക വർഷം പദ്ധതി പൊതുഭരണരംഗത്തെ മികച്ച മാതൃകയായി നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ക്ഷണം.

28 മുതൽ ഏപ്രിൽ ഒന്നുവരെ വാഷിങ്ടനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിക്കൊപ്പം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, വ്യവസായ അഡീഷനൽ ഡയറക്ടർ ജി.രാജീവ് എന്നിവരുമുണ്ടാകും.

X
Top