ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തമിഴ്നാട്ടിൽ 15,610 കോടിയുടെ വ്യവസായ നിക്ഷേപം കൂടി

ചെന്നൈ: വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമിക്കുന്നവ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി. 8,876 പേർക്കു തൊഴിൽ ലഭിക്കുന്നവയാണിവ.

വൈദ്യുത വാഹന (ഇവി) ബാറ്ററി ഉൽപാദന മേഖലയിലാണു പ്രധാന നിക്ഷേപം. വാഹന ഘടക നിർമാണ യൂണിറ്റുകൾ, വയർലെസ് സാങ്കേതികവിദ്യ, വസ്ത്രനിർമാണം, ഓക്സിജൻ നിർമാണ യൂണിറ്റ് എന്നിവയാണു മറ്റു പ്രധാന മേഖലകൾ.

കൃഷ്ണഗിരി, തേനി, പുതുക്കോട്ട ജില്ലകളിലും ചെന്നൈയ്ക്ക് ചുറ്റുമുള്ള നഗരങ്ങളിലുമാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വരുന്നതിനാൽ അതിന്റെ അനുബന്ധ പദ്ധതികളും ലഭിച്ചു.

ടാറ്റ പവർ തിരുനെൽവേലി ഗംഗൈകൊണ്ടയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്. ശിവകാശിക്കടുത്ത് കേന്ദ്രസർക്കാരിന്റെ ടെക്സ്റ്റൈൽ പാർക്കും വരുന്നു.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്ന 2021 നു ശേഷം ഏകദേശം ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയതായി സർക്കാർ അവകാശപ്പെട്ടു.

X
Top