Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

വ്യാവസായിക ഉത്പാദനം രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തില്‍ ഒക്ടോബറില്‍ 4 ശതമാനത്തിന്റെ കുറവ് വന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് വ്യവസായികോത്പാദനം ഒരു മാസത്തിനുശേഷം പൂജ്യത്തിന് താഴെയെത്തി എന്നാണ്.

സെപ്റ്റംബറില്‍ ഉല്‍പ്പാദനം 3.1ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദനം 0.7 ശതമാനമായി കുറഞ്ഞിരുന്നു. ഒക്ടോബറിലെ ഇടിവ്, പ്രതീക്ഷകള്‍ക്കപ്പുറത്താണ്.

ഉത്പാദനം 0.4 ശതമാനമായി ചുരുങ്ങുമെന്നായിരുന്നു ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ സര്‍വേ കണ്ടെത്തിയിരുന്നത്.രണ്ട് വര്‍ഷത്തെ ഏറ്റവും മോശം പ്രകടനമാണ് വ്യവസായ മേഖല ഒക്ടോബറില്‍ കാഴ്ചവച്ചത്.ഖനനവും വൈദ്യുതി ഉത്പാദനവും യഥാക്രമം 2.5തമാനവും 1.2 ശതമാനവുമായി ഉയര്‍ന്നു.

തൊട്ടുമുന്‍മാസമായ സെപ്റ്റംബറില്‍ ഇത് യഥാക്രമം 4.6 ശതമാനവും 11.6 ശതമാനവുമായിരുന്നു.ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തില്‍ പ്രാഥമിക ഉത്പാദനം 2 ശമാനമായി ഉയര്‍ന്നപ്പോള്‍ മൂലധന ചരക്ക് ഉത്പാദനം 2.3 ശതമാനമായും
ഇടനില ഉത്പന്നങ്ങളുടെ ഉത്പാദനം 2.8ശതമാനമായും ഇടിഞ്ഞു.

അടിസ്ഥാനസൗകര്യ ഉത്പന്നങ്ങളുടെ ഉത്പാദനം 1 ശതമാനമാണ് കൂടിയത്. മുന്‍മാസത്തില്‍ അടിസ്ഥാന സൗകര്യ ഉത്പാദനം 7.4 ശതമാനമായി വര്‍ധിച്ചിരുന്നു.

X
Top