Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വ്യാവസായിക ഉത്പാദന ഇടിവ്: നിരക്ക് വര്‍ധവില്‍ നിന്ന് ആർബിഐ പിന്മാറിയേക്കും

മുംബൈ: ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതും വ്യാവസായികോത്പാദനത്തില് ഇടിവുണ്ടായതും ഭാവിയിലെ നിരക്ക് വര്ധനയില് നിന്ന് വിട്ടുനില്ക്കാന് റിസര്വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കാം. ആശങ്ക ഉയര്ത്തിക്കൊണ്ട് ഒക്ടോബറിലെ വ്യാവസായിക ഉത്പാദനം 26 മാസത്തെ താഴ്ന്ന നിലവാരമാണ് രേഖപ്പെടുത്തിയത്. കോര്പറേറ്റ് വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി.
വാര്ഷികാടിസ്ഥാന പ്രകാരം ഒക്ടോബറിലെ ഉത്പാദനത്തില് നാലു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2021 ഒക്ടോബറില് 4.2ശതമാനവും 2022 സെപ്റ്റംബറില് 3.1 ശതമാനവും വളര്ച്ചനേടിയ സ്ഥാനത്താണിത്. ഒക്ടോബറില് വളര്ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കുത്തനെയുള്ള ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്. വിദേശരാജ്യങ്ങളിലെ ആവശ്യത്തോടൊപ്പം രാജ്യത്തെ ഡിമാന്ഡ് കുറഞ്ഞതും വ്യാവസായിക ഉത്പാദനത്തെ ബാധിച്ചു. ഉത്സവ സീസണായിരുന്നിട്ടുപോലും ഒക്ടോബറില് ഉത്പാദനത്തില് ഇടിവുണ്ടായതാണ് ആശങ്കയുയര്ത്തുന്നത്.
സ്റ്റാറ്റിസ്റ്റിക്കല് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉത്പാദനം 5.6ശതമാനം ചുരുങ്ങി. ഉപഭോക്തൃ ഉത്പന്ന മേഖലയാണ് ഒക്ടോബറില് കനത്ത ഇടിവ് നേരിട്ടത്. 15.3ശതമാനം. ആഗോള മാന്ദ്യവും ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവും വ്യവസായിക മേഖലകളുടെ വളര്ച്ചയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല് നിരക്ക് വര്ധനയില് നിന്ന് റിസര്വ് ബാങ്ക് പിന്വാങ്ങിയേക്കാം. അതോടൊപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കൂടുതല് നടപടികളുമായി സര്ക്കാരിന് മുന്നോട്ടുപോകേണ്ടിവരും.

X
Top