![](https://www.livenewage.com/wp-content/uploads/2024/03/Industrial-production-growth-was-3.6-percent.jpeg)
കൊച്ചി: ജനുവരിയിൽ രാജ്യത്തെ അടിസ്ഥാന വ്യവസായ മേഖലയിലെ വളർച്ചാ നിരക്ക് 3.6 ശതമാനമായി താഴ്ന്നു. പതിനഞ്ച് മാസത്തിനിടെയിലെ കുറഞ്ഞ വളർച്ചാ നിരക്കാണിത്. റിഫൈനറി, രാസവളങ്ങൾ, വൈദ്യുതി, സ്‌റ്റീൽ തുടങ്ങിയ മേഖലകളിലെ തളർച്ചയാണ് വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. എട്ട് പ്രധാന മേഖലകളിലെ വ്യാവസായിക ഉത്പാദനത്തിൽ ഡിസംബറിൽ 4.9 ശതമാനം വളർച്ചയാണുണ്ടായിരുന്നത്. റിഫൈനറി, രാസവളങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ജനുവരിയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.