Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇൻഫിബീം അവന്യൂസിന്റെ അറ്റാദായം ഇരട്ടിയായി

മുംബൈ: രാജ്യത്തെ ആദ്യ ലിസ്റ്റഡ് പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ഇൻഫിബീം അവന്യൂസിന്റെ രണ്ടാം പാദ അറ്റാദായം 123 ശതമാനം ഉയർന്ന് 40 കോടി രൂപയായി. മുൻ വർഷത്തെ 311 കോടിയിൽ നിന്ന് 53 ശതമാനം വർധിച്ച് 477 കോടി രൂപയായി ഉയർന്ന ത്രൈമാസ വരുമാനമാണ് മികച്ച ലാഭത്തിലേക്ക് നയിച്ചതെന്ന് കമ്പനി പറഞ്ഞു.

അതേസമയം അവലോകന കാലയളവിൽ കമ്പനിയുടെ അറ്റവരുമാനം 29 ശതമാനം ഉയർന്ന് 79 കോടി രൂപയായപ്പോൾ മൊത്തം പേയ്‌മെന്റ് മൂല്യം 64,313 കോടിയിൽ നിന്ന് 44 ശതമാനം ഉയർന്ന് 92,612 കോടി രൂപയായി.

അടുത്തിടെ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ലൈസൻസ് നേടിയ ഇൻഫിബീം, നിലവിൽ ചെറുകിട വ്യാപാരികൾ, വൻകിട കമ്പനികൾ, റീട്ടെയ്‌ലർമാർ എന്നിവർക്കായി ബയേഴ്‌സ് ആൻഡ് സെല്ലേഴ്‌സ് ആപ്പുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ്.

അനുദിനം വർദ്ധിച്ചുവരുന്ന പേയ്‌മെന്റ് ഇടപാടുകളാണ് റെക്കോർഡ് വരുമാന സംഖ്യകൾക്ക് കാരണമെന്ന് ഇൻഫിബീം മാനേജിംഗ് ഡയറക്ടർ വിശാൽ മേത്ത പറഞ്ഞു. കൂടാതെ രാജ്യത്തെ ആദ്യത്തെ ടാപ്പ്-പേ ഫീച്ചർ വാഗ്ദാനം ചെയ്ത സിസിഅവന്യൂ (SoftPoS) വഴി കമ്പനി അതിന്റെ ഓഫ്‌ലൈൻ ബിസിനസ്സ് വർദ്ധിപ്പിക്കുകയാണെന്നും. 2025 സാമ്പത്തിക വർഷത്തോടെ ഓഫ്‌ലൈൻ വരുമാന വിഹിതം 25 ശതമാനമായി ഉയർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിലവിൽ 7.3 ദശലക്ഷം വ്യാപാരികൾ ഇൻഫിബീമിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വർദ്ധിച്ചു.

X
Top