Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പേയ്മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ ഇന്‍ഫിബീം അവന്യൂസിന് തത്വത്തില്‍ അനുമതി നല്‍കി ആര്‍ബിഐ

ന്യൂഡല്‍ഹി: സിസി അവന്യൂവിന്റെ ഓപ്പറേറ്ററായ ഇന്‍ഫിബീം അവന്യൂസിന് പേയ്മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭ്യമായി. ഇതോടെ ഒന്നിലധികം ബിസിനസ് സെഗ്മന്റിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായ ഫിന്‍ടെക് കമ്പനി പറഞ്ഞു.ഏറ്റവും ഉയര്‍ന്ന പെയ്മന്റ് ഓപ്ഷനുകളുള്ള (200-ലധികം) കമ്പനിയാണ് തങ്ങളെന്ന് ഇന്‍ഫിബീം അവകാശപ്പെടുന്നു.

“വിശാലമായ നെറ്റ് വര്‍ക്ക്‌ കണക്കിലെടുത്ത് പേയ്മെന്റ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ തങ്ങള്‍ക്കാകും.കൂടുതല്‍ എണ്ണം മൈക്രോ-സംരംഭകരെ നെറ്റ് വര്‍ക്കിലുള്‍പ്പെടുത്താനുമാകും,”കമ്പനി പറഞ്ഞു.

ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്‌സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക്
പ്രത്യേക പേയ്മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.

വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പെയ്മന്റ് അഗ്രഗേറ്റര്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

X
Top