ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫെബ്രുവരിയിൽ നാണയപ്പെരുപ്പം 5.1 ശതമാനം

കൊച്ചി: ഉപഭോക്തൃവില സൂചിക അധിഷ്ഠിതമായ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 5.1 ശതമാനത്തിലേക്ക് താഴ്ന്നു. മുൻവർഷം ഇതേകാലയളവിനേക്കാൾ നാണയപ്പെരുപ്പം കുറഞ്ഞുവെങ്കിലും വിലക്കയറ്റ ഭീഷണി ശക്തമായി തുടരുകയാണ്. ജനുവരിയിൽ നാണയപ്പെരുപ്പം 5.69 ശതമാനമായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യ ഉത്പാദനത്തിൽ ഇടിവുണ്ടായതാണ് പ്രധാന വെല്ലുവിളി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സൂചിക ഫെബ്രുവരിയിൽ 8.66 ശതമാനം ഉയർന്നു.നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ശക്തമായ വിപണി ഇടപെടലുകളാണ് നടത്തുന്നത്.

ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്തുന്നതിനായി വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാൻ സഹായിച്ചു. എങ്കിലും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും മൂലം ക്രൂഡോയിൽ വില ഉയർന്ന് നിൽക്കുന്നതാണ് വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

പലിശ കുറയാൻ താമസിക്കും
നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ വായ്പകളുടെ പലിശ സെപ്തംബറിന് മുൻപ് കുറയാൻ സാദ്ധ്യത മങ്ങി.

ഭക്ഷ്യവിലക്കയറ്റം പൂർണമായും നിയന്ത്രണവിധേയമല്ലാത്തതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്. നാണയപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയർന്നതോടെ 2022 മേയ് മാസത്തിനു ശേഷം മുഖ്യ പലിശ നിരക്കായ റിപ്പോ റിസർവ് ബാങ്ക് 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു.

ഇതോടെ വിപണിയിലെ പണലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് ശമനമുണ്ടാക്കിയത്.

X
Top