ന്യൂഡല്‍ഹി: പണപ്പെരുപ്പം മിതമായെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ കാരണം അലംഭാവം കാണിക്കാന്‍ കഴിയില്ല, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
”പണപ്പെരുപ്പത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ല; ജാഗ്രത പാലിക്കണം,”ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ശക്തികാന്ത ദാസ് പറഞ്ഞു. ” അലംഭാവത്തിന് ഇടമില്ല. എല്‍നിനോ ഘടകം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയേണ്ടതുണ്ട്.”
ഇന്ത്യയുടെ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായി കുറഞ്ഞിരുന്നു. ജൂണ്‍ 12 ന് പുറത്തിറക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഈ മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ ‘ഒരുപക്ഷേ ഏപ്രിലിലേതിനും കുറവായിരിക്കും’. 4 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യം.
2-6 ശതമാനം സഹന പരിധിയാണ്. മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്. ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തി.
എന്നാല്‍ പാനല്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് സ്ഥിരമായി നിലനിര്‍ത്തി. ജൂണില്‍ യോഗം ചേരുമ്പോള്‍ വീണ്ടും നിര്‍ത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതേസമയം എല്‍ നിനോ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ദാസ് പറഞ്ഞു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ആഗോള വ്യാപാരത്തിലെ സങ്കോചം ,ചരക്ക് വ്യാപാരം കുറയുന്നത് എന്നിവയും വളര്‍ച്ചയ്ക്ക് ദോഷകരമായ ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 2022-23 ല്‍ 7 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അത്തരമൊരു ഫലം യാഥാര്‍ത്ഥ്യമായാല്‍ അതിശയിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
2023-24 ല്‍ ഇന്ത്യ 6.5 ശതമാനത്തിനടുത്ത് ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖല മൂലധനച്ചെലവും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.