വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ. 4.3 ശതമാനത്തിനും 4.7 ശതമാനത്തിനുമിടയിലായിരിക്കും പണപ്പെരുപ്പമെന്ന് പിഎല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉല്‍പാദനം ഉയരും. ഇതോടെ ഭക്ഷ്യവിലയില്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒപ്പം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ 4 ശതമാനമെന്ന ലക്ഷ്യനിരക്കിനോട് അടുക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം 50 ബേസിസ് പോയിന്റിന്റെ് കുറവ് വരുമെന്നും വിലയിരുത്തുന്നു. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണയാവും. പണപ്പെരുപ്പം 2നും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

കാലാവസ്ഥ വ്യതിയാന വെല്ലുവിളികളാണ് മുന്‍ വര്‍ഷം ഉല്‍പ്പാദന കുറവിന് വഴിവച്ചത്. ഇത് ഭക്ഷ്യ വിലക്കയറ്റത്തിലേക്ക് നയിച്ചു. പിന്നാലെ പണപ്പെരുപ്പ സമ്മര്‍ദ്ദവും ഉയരുകയായിരുന്നു.

X
Top