ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനെത്തുടർന്ന് മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ ഉയർന്ന നിരക്കായ 0.53 ശതമാനമായി.
കഴിഞ്ഞ മാസമിത് 0.2% ആയിരുന്നു. പച്ചക്കറി, ഉരുളക്കിഴങ്ങ്, ഉള്ളി, ക്രൂഡ് ഓയിൽ തുടങ്ങിയവയുടെ വിലയിലെ വർധനയാണ് പ്രധാനമായും നിരക്കിൽ പ്രതിഫലിച്ചത്.
7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് കഴിഞ്ഞ നവംബർ മുതലാണ് വീണ്ടും പോസിറ്റീവ് ആയത്.
കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റ ത്തോതാണ് ഡബ്ല്യുപിഐ.