ന്യൂഡൽഹി: ചില്ലറ വ്യാപാരത്തിൽ അധിഷ്ഠിതമായ നാണ്യപ്പെരുപ്പം (സിപിഐ) മാർച്ചിൽ 4.85%. അഞ്ചു മാസത്തെ കുറഞ്ഞ തോതാണ് ഇത്.
നാണ്യപ്പെരുപ്പ തോത് 4% ആക്കണമെന്ന റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവാണ് നാണ്യപ്പെരുപ്പ തോത് കുറഞ്ഞതതിനു മുഖ്യ കാരണം.
ഈ വർഷം ഫെബ്രുവരിയിൽ 5.09% ആയിരുന്നു നാണ്യപ്പെരുപ്പം. കഴിഞ്ഞ വർഷം മാർച്ചിൽ 5.66 ശതമാനവും.