കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വിലക്കയറ്റത്തിന്റെ തോത് കുറവാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡെൽഹി, മദ്ധ്യ പ്രദേശ് എന്നിവയ്ക്ക് ശേഷം കുറഞ്ഞ വിലക്കയറ്റം രേഖപ്പെടുത്തിയ സംസഥാനം കേരളമാണ്.
ഉപഭോക്തൃ വില സൂചികയിൽ ജനുവരിയിൽ കേരളത്തിൽ 4.4 ശതമാനം വർദ്ധന മാത്രമാണ്. ദേശീയ തലത്തിൽ ജനുവരിയിൽ വിലക്കയറ്റ സൂചിക 5.1 ശതമാനമായിരുന്നു. ഡെൽഹിയിലെ വിലക്കയറ്റ തോത് 2.56 ശതമാനവും മദ്ധ്യപ്രദേശിൽ 3.93 ശതമാനവുമാണ്.
അതേസമയം ഒഡീഷ, തെലങ്കാന, ഹരിയാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും ഉയർന്ന തലത്തിലാണ്.
വിലക്കയറ്റം കൂടുതലുള്ള സംസ്ഥാനങ്ങൾ
ഒഡീഷ : 7.55 ശതമാനം
തെലങ്കാന : 6.34 ശതമാനം
ഹരിയാന : 6.24 ശതമാനം
ഗുജറാത്ത് : 6.21 ശതമാനം
ജമ്മു : 4.33 ശതമാനം
തമിഴ്നാട് : 4.12 ശതമാനം
കേരളം : 4.04 ശതമാനം
മദ്ധ്യപ്രദേശ് : 3.93 ശതമാനം
ഡെൽഹി : 2.56 ശതമാനം