2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കൊച്ചി: സാമ്പത്തിക മേഖലയിൽ ആശങ്കകൾ ശക്തമാക്കി ജൂണിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെടുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനമായി ഉയർന്നു.

മേയിൽ നാണയപ്പെരുപ്പം 4.75 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ പകുതിയിലധികം വിഹിതമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നതാണ് പ്രധാന വെല്ലുവിളി.

അവലോകന കാലയളവിൽ പച്ചക്കറികളുടെ വിലയിൽ 27.33 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ശരാശരി എട്ടു ശതമാനം പ്രതിവർഷ വർദ്ധനയാണ് പച്ചക്കറി വിലയിലുണ്ടാകുന്നത്.

ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 5.67 ശതമാനമാണ്. തക്കാളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വർദ്ധന രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗവും അപ്രതീക്ഷിത വെള്ളപ്പൊക്കവും വിളനാശം രൂക്ഷമാക്കിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.

X
Top