ന്യൂഡല്‍ഹി: ഉത്പാദന ചെലവിലെ വര്‍ധനവ് കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളില്‍ നിഴല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ട്. മേഖല തിരിച്ചുള്ള വിലയിരുത്തല്‍ ചുവടെ.
വാഹന മേഖല
ഗ്രാമീണ മേഖലയിലെ ഡിമാന്റ് കുറവും ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും ഒഴിച്ചാല്‍ വാഹനമേഖല താരതമ്യേന മികച്ച പ്രകടനമാണ് നടത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും ചിപ്പ്‌വിതരണ ക്ഷാമത്തിന് അറുതിയായതും ഗുണം ചെയ്യുകയായിരുന്നു. ഉത്സവ ഡിമാന്‍ഡ് സംഖ്യകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.
സബ് 110 സിസി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതമുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ഇബിറ്റയിലും അറ്റാദായത്തിലും യഥാക്രമം 3 ശതമാനവും 10 ശതമാനവുമാണ് ഇടിവ് നേരിട്ടത്. ടാറ്റാ മോട്ടോഴ്‌സ് ഏകീകൃത വരുമാനത്തിലും ലാഭത്തിലും ആരോഗ്യകരമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ജെഎല്‍ആര്‍ അളവുകള്‍ നിരാശാജനകമായിരുന്നു.
ബജാജ് ഓട്ടോയുടെ ആഭ്യന്തര അളവുകള്‍ ഇരട്ടിയായപ്പോള്‍ ഇരുചക്ര വാഹന വില്‍പന 27 ശതമാനം വാണിജ്യ വാഹനങ്ങള്‍ 66 ശതമാനം വര്‍ദ്ധിച്ചു. അതേസമയം, കയറ്റുമതി അളവ് യഥാക്രമം 27 ശതമാനവും 17 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.മൊത്തത്തില്‍, വാഹന മേഖല അളവിലും വില വര്‍ദ്ധനവിലും മികച്ച മുന്നേറ്റം നടത്തി.
മൊത്തം അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.1 ശതമാനവും മുന്‍പാദത്തെ അപേകഷിച്ച് 10.8 ശതമാനവും ഉയര്‍ന്നു. അറ്റാദായം യഥാക്രമം 454.4 ശതമാനവും 839.9 ശതമാനവുമാണ് വളര്‍ച്ച കൈവരിച്ചത്. പ്രവര്‍ത്തന ലാഭം യഥാക്രമം 31.2 ശതമാനവും 42.3 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനമാര്‍ജിന്‍ അതേസമയം യാഥാക്രമം 0.3 ശതമാനം കുറവും 2.7 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി.
ബാങ്കുകള്‍
ഇന്ത്യന്‍ ബാങ്കുകള്‍ സെപ്റ്റംബര്‍ പാദ അറ്റാദായത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.കുറഞ്ഞ പ്രൊവിഷനിംഗാണ് പ്രധാനമായും ഇതിന് കാരണമായത്. സ്വകാര്യ മേഖല ബാങ്കുകള്‍ ലാഭത്തില്‍ 63.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ 50.0 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം പ്രവര്‍ത്തന വരുമാനം മിതമായിരുന്നു. പലിശ വരുമാന വളര്‍ച്ച സ്വകാര്യ മേഖലയിലെ വായ്പക്കാര്‍ക്ക് 24.4 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ക്ക് 20.3 ശതമാനവുമാണ്. ഉയര്‍ന്ന ചെലവാണ് പ്രവര്‍ത്തന വരുമാനം കുറച്ചത്.
മിക്കവാറും വായ്പാ ദാതാക്കളും അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യമേഖല ബാങ്കുകളുടെ അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24.4 ശതമാനവും മുന്‍പാദത്തെ അപേക്ഷിച്ച് 8.6 ശതമാനവും ഉയര്‍ന്നപ്പോള്‍ അറ്റാദായം യഥാക്രമം 63.8 ശതമാനവും 14 ശതമാനവും ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം യഥാക്രമം 17.9 ശതമാനം,15.3 ശതമാനം എന്നിങ്ങനെയാണ് മെച്ചപ്പെട്ടത്.
പൊതുമേഖലാ ബാങ്കുകളുടെ അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.3 ശതമാനവും പാദാടിസ്ഥാനത്തില്‍ 12.5 ശതമാനവും വര്‍ദ്ധിച്ചു. അറ്റാദായം യഥാക്രമം 49.9 ശതമാനവും 67.8 ശതമാനവുമാണ് ഉയര്‍ന്നത്. പ്രവര്‍ത്തന ലാഭം യഥാക്രമം 16.5 ശതമാനവും 33.2 ശതമാനവും ഉയര്‍ന്നു.
സിമന്റ്
ദുര്‍ബലമായ മണ്‍സൂണ്‍, പൊതുമേഖല ബാങ്ക് പ്രകടനത്തെ തളര്‍ത്തി.ഊര്‍ജ്ജ,അസംസ്‌കൃവസ്തു ചെലവ് മേഖലയെ ബാധിച്ചു. പണപ്പെരുപ്പസമ്മര്‍ദ്ദം സ്ഥിതി വഷളാക്കുകയായിരുന്നു.
ലാഭത്തേയും മാര്‍ജിനേയും ഇത് ബാധിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാരമ്യത്തിലായതിനാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതി ശക്തമാണ്. ഊര്‍ജ്ജ വിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകുമെന്ന പ്രതീക്ഷ മാര്‍ജിനുകളെ സഹായിക്കുന്നു. അളവിലെയും വിലയിലേയും വര്‍ദ്ധനവ് വരുമാന വളര്‍ച്ചയെ സഹായിക്കും.
രണ്ടാം പാദത്തില്‍ അറ്റ വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ 13.6 ശതമാനമായി വര്‍ധിക്കുകയും പാദാടിസ്ഥാനത്തില്‍ 9.2 ശതമാനമായുമാണ് കുറയുകയും ചെയ്തു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 80.8 ശതമാനവും പാദാടിസ്ഥാനത്തില്‍ 77.8 ശതമാനമായും കുറഞ്ഞപ്പോള്‍ പ്രവര്‍ത്തന ലാഭം 46.6 ശതമാനവും 42.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 12 ശതമാനവും 6.2 ശതമാനവും യഥാക്രമം താഴ്ന്നു.
കെമിക്കല്‍ മേഖല
കെമിക്കല്‍ മേഖലയില്‍ വാര്‍ഷിക അറ്റ വില്‍പന 26.8 ശതമാനം വര്‍ധിച്ചു. പാദാടിസ്ഥാനത്തില്‍ 0.3 ശതമാനം വര്‍ധനവാണുണ്ടായത്. അറ്റാദായം മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40.7 ശതമാനമായി ഉയര്‍ന്നപ്പോള്‍ മുന്‍പാദത്തെ അപേക്ഷിച്ച് 8.7 ശതമാനമായി കുറഞ്ഞു.
പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 26.8 ശതമാനം ഉയര്‍ന്നപ്പോള്‍ പാദാടിസ്ഥാനത്തില്‍ 8.6 ശതമാനം താഴ്ചവരിക്കുകയായിരുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ മുന്‍പാദത്തേക്കാള്‍ 1.9 ശതമാനം കുറഞ്ഞു.
ഉയര്‍ന്ന ഡിമാന്റാണ് വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മേഖലയെ സഹായിച്ചത്. അതേസമയം പാദാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. യൂറോപ്യന്‍ വിപണിയിലെ കുറഞ്ഞ ഡിമാന്റും അസംസ്‌കൃത, ഇന്ധന വിലവര്‍ധനവും പാദാടിസ്ഥാനത്തിലുള്ള പ്രകടനത്തെ ബാധിച്ചു.
ഉപഭോക്തൃ ഉപകരണം
മൊത്തത്തിലുള്ള പ്രകടനം രണ്ടാം പാദത്തില്‍ തണുപ്പനായിരുന്നു. അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13.4 ശതമാനം ഉയര്‍ന്നപ്പോള്‍ മുന്‍ പാദത്തെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ 14.2 ശതമാനം താഴ്ന്നു.
അറ്റാദായം 47.5 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 22.6 ശതമാനം പാദാടിസ്ഥാനത്തിലും ഇടിവ് നേരിട്ടതിനും രണ്ടാം പാദം സാക്ഷ്യം വഹിച്ചു. പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 6.9 ശതമാനമായും പാദാടിസ്ഥാനത്തില്‍ 9.1 ശതമാനമായുമാണ് കുറഞ്ഞത്.
പ്രവര്‍ത്തന മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.7 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ പാദാടിസ്ഥാനത്തില്‍ 0.4ശതമാനമായി ഉയര്‍ന്നു. എയര്‍കണ്ടീഷനറുകളുടേയും ഫാനുകളുടേയും വില്‍പന ദുര്‍ബലമായിരുന്നു. ഇബിറ്റ മാര്‍ജിന്‍ ഉയര്‍ന്ന ചെലവുകളില്‍ തട്ടി താഴെവീണു. വേതന ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവയും പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിച്ചു.
എന്‍ട്രിലെവല്‍ ഉല്‍പ്പന്നങ്ങളും മാസ് സെഗ്മെന്റുകളും ഡിമാന്‍ഡ് സമ്മര്‍ദ്ദം അനുഭവിച്ചതിനാല്‍ അളവ് കുറഞ്ഞു. അതേസമയം പ്രീമിയം വിഭാഗത്തില്‍ മികച്ച വര്‍ദ്ധനവാണുണ്ടായത്.ഹാവെല്‍സ്, ബജാജ് ഇലക്ട്രിക്കല്‍സ്, വേള്‍പൂള്‍ എന്നിവ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ വോള്‍ട്ടാസ് പാദത്തില്‍ നഷ്ടം രേഖപ്പെടുത്തി.
ഇലക്ട്രോമെക്കാനിക്കല്‍ പ്രോജക്റ്റുകളിലും വാണിജ്യ എയര്‍ കണ്ടീഷനിംഗിലുമുണ്ടായ വളര്‍ച്ച അതേസമയം ബ്ലൂസ്റ്റാറിന് തുണയായി.
കയറ്റുമതി വിഭാഗത്തിലെ 75 ശതമാനം വളര്‍ച്ച വയര്‍ കമ്പനികള്‍ക്കിടയില്‍ പോളികാബിനെ സഹായിക്കുകയും ചെയ്തു. അലുമിനിയം വിലകളിലെ ചാഞ്ചാട്ടം മൊത്തം വയര്‍ കമ്പനികളെ ബാധിച്ചിരുന്നു.
എഫ്എംസിജി
അറ്റ വില്‍പന മുന്‍പാദത്തെ അപേക്ഷിച്ച് 0.8 ശതമാനവും മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15.1 ശതമാനവും വര്‍ധിച്ചു. അറ്റാദായത്തില്‍ വാര്‍ഷിടാസ്ഥാനത്തില്‍ 13.7 ശതമാനവും പാദാടിസ്ഥാനത്തില്‍ 6.9 ശതമാനവും വര്‍ധനവാണുണ്ടായത്. പ്രവര്‍ത്തന ലാഭത്തില്‍ യഥാക്രമം 6.4 ശതമാനവും 0.7 ശതമാനവും വര്‍ദ്ധനവാണുണ്ടായത്. പ്രവര്‍ത്തന മാര്‍ജിന്‍ പക്ഷെ വാര്‍ഷികാടിസ്ഥാനത്തില്‍ 1.6 ശതമാനം കുറഞ്ഞു. പാദാടിസ്ഥാനത്തിലെ മാര്‍ജിന്‍ സ്ഥിരത പുലര്‍ത്തി. അസംസ്‌കൃതവസ്തുക്കളിലെ വിലവര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ വില ഉയര്‍ത്തിയതാണ് എഫ്എംസിജി കമ്പനികളെ തുണച്ചത്. അതുകൊണ്ടുതന്നെ മാര്‍ജിനില്‍ കുറവുണ്ടായി.
ഇന്‍ഷൂറന്‍സ് കമ്പനികള്‍
അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.5 ശതമാനവും പാദാടിസ്ഥാനത്തില്‍ 29.2 ശതമാനവും ഉയര്‍ന്നു. അറ്റാദായം യഥാക്രമം 565.4 ശതമാനവും 809.4 ശതമാനവുമാണ് ഉയര്‍ന്നത്.പ്രവര്‍ത്തനലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 290 ശതമാനവും പാദാടിസ്ഥാനത്തില്‍ 499.1 ശതമാനവും ഉയര്‍ന്നു. പ്രവര്‍ത്ത മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനമായും പാദാടിസ്ഥാനത്തില്‍ 10.2 ശതമാനമായും മെച്ചപ്പെടുകയായിരുന്നു. സ്വകാര്യ മേഖലയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ ബിസിനസ്സിന്റെ (വിഎന്‍ബി) മൂല്യത്തില്‍ മിതമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്തു. വിഎന്‍ബി മാര്‍ജിനില്‍ കുത്തനെയുള്ള വര്‍ദ്ധനവാണുണ്ടായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വിഎന്‍ബി, വിഎന്‍ബി മാര്‍ജിനില്‍ കുത്തനെയുള്ള പുരോഗതി റിപ്പോര്‍ട്ട് ചെയ്തു. മൂല്യനിര്‍ണ്ണയത്തിന്റെ ഒരു പ്രധാന നിര്‍ണ്ണായക ഘടകമായ എംബഡഡ് മൂല്യത്തില്‍, എല്‍ഐസിയുടേത് മോശം പ്രകടനമാണ്.
ഐടി മേഖല
അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.8 ശതമാനവും മുന്‍പാദത്തെ അപേക്ഷിച്ച് 5.1 ശതമാനവും ഉയര്‍ന്നു. അറ്റാദായം യഥാക്രമം 7.3 ശതമാനവും 8.2 ശതമാനവുമാണ് ഉയര്‍ന്നത്. പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തെ അടിസ്ഥാനമാക്കി 8.7 ശതമാനവും പാദാടിസ്ഥാനത്തില്‍ 7.4 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 ശതമാനം കുറഞ്ഞപ്പോള്‍ പാദാടിസ്ഥാനത്തില്‍ അരശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഡോളര്‍ വരുമാനം ഏകദേശം 11 ശതമാനമാണ് കൂടിയത്. വേതനവര്‍ദ്ധനവ് വരുത്തിയിട്ടും പ്രവര്‍ത്തമാര്‍ജിന്‍ 50 ബിപിഎസ് മെച്ചപ്പെട്ടത് ശ്രദ്ധേയമായി. അതേസമയം മുന്‍വര്‍ഷത്തെ സമാനപാദത്തെ വച്ച് നോക്കുമ്പോള്‍ 270ബിപിഎസ് കുറവാണ് പ്രവര്‍ത്തന മാര്‍ജിന്‍.
ലോഹം
അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.9 ശതമാനം വര്‍ധിച്ചപ്പോള്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 2.1 ശതമാനം താഴ്ന്നു. അറ്റാദായം യഥാക്രമം 65.4 ശതമാനവും 58.5 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 42.1 ശതമാനവും പാദാടിസ്ഥാനത്തില്‍ 38.6 ശതമാനവും താഴ്ന്ന്. പ്രവര്‍ത്തന മാര്‍ജിന്‍ മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13.4 ശതമാനം താഴ്ന്നപ്പോള്‍ മുന്‍ പാദത്തേ അപേക്ഷിച്ച് 8.4 ശതമാനമാണ് കുറഞ്ഞത്.
ആഗോളഡിമാന്റിലെ ഇടിവും വലിയിടിവും ഇന്‍പുട്ട് ചെലവിലെ വര്‍ധനവും സര്‍ക്കാറിന്റെ കയറ്റുമതി തീരുവയും മേഖലയെ തളര്‍ത്തുകയായിരുന്നു.
ഓയില്‍ ആന്റ് ഗ്യാസ്
അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 33.3 ശതമാനം ഉയര്‍ന്നപ്പോള്‍ പാദാടിസ്ഥാനത്തില്‍ 4.9 ശതമാനം താഴ്ന്നു. അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 57.8 ശതമാനമാണ് കുറഞ്ഞത്. പാദാടിസ്ഥാനത്തില്‍ 24.4 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. പ്രവര്‍ത്തനലാഭം 24.9 ശതമാനം വാര്‍ഷിക കുറവ് രേഖപ്പെടുത്തിയപ്പോള്‍ പാദാടിസ്ഥാനത്തില്‍ 5.4 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 4.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മുന്‍പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ദ്ധിച്ചു. ആഗോള ശക്തിക്ഷയം റിഫൈനിംഗ് മാര്‍ജിനെ ബാധിച്ചത് മേഖലയുടെ പ്രവര്‍ത്തന മികവ് കുറച്ചു. മാത്രമല്ല, ആഗോളതലത്തിലെ വിലവര്‍ധന, ഉപഭോക്താക്കളിലേയ്ക്ക് കൈമാറാന്‍ കമ്പനികള്‍ക്ക് സാധിച്ചതുമില്ല. എങ്കിലും മഹാമാരിയ്ക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുത്തത് ഗുണം ചെയ്തു.
ഫാര്‍മ ആന്റ് ഹെല്‍ത്ത്‌കെയര്‍
അറ്റവില്‍പന മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8.7 ശതമാനവും മുന്‍പാദത്തെ അപേക്ഷിച്ച് 6.2 ശതമാനവും ഉയര്‍ന്നു. എന്നാല്‍ അറ്റാദായം യഥാക്രമം 7.3 ശതമാനം കുറവും 9.2 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. പ്രവര്‍ത്തന ലാഭം യഥാക്രമം 11.3 ശതമാനവും 8.2 ശതമാനവുമായാണ് ഉയര്‍ന്നത്. പ്രവര്‍ത്തന മാര്‍ജിന്‍ 0.5 ശതമാനവും 0.4 ശതമാനവും യഥാക്രമം മെച്ചപ്പെട്ടു.