ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം 56.44 കോടിയായി കുറഞ്ഞു

ന്ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് സലില് പരേഖിന്റെ ശമ്പളത്തില് ഇടിവ്. മുന് വര്ഷത്തെ 71 കോടി രൂപയിലനിന്ന് 56.44 കോടി രൂപയായാണ് കുറഞ്ഞത്. 21 ശതമാനമാണ് ഇടിവുണ്ടായത്.

ബെംഗളുരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനിയുടെ വാര്ഷിക റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്. വിപ്രോയുടെ സിഇഒയ്ക്കും ശമ്പളത്തില് കുറവുണ്ടായി. 82.4 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. 2021-22 സാമ്പത്തിക വര്ഷം ലഭിച്ചതിനേക്കാള് അഞ്ച് ശതമാനം കുറവാണിത്.

56.44 കോടി രൂപയില് 30.6 കോടി രൂപയും നിയന്ത്രിത ഓഹരി(ആര്.എസ്.യു)യായാണ് അദ്ദേഹത്തിന് ലഭിച്ചത്. മുന്വര്ഷത്തെ ആര്.എസ്.യു മൂല്യം 52.33 കോടി രൂപയാണ്.

ആര്.എസ്.യുവിലെ വര്ധന രാജ്യത്തെ ഏറ്റവും ഉയര്ന്ന പ്രതിഫലം പറ്റുന്ന സിഇഒമാരിലൊരാളായി അദ്ദേഹത്തെ ഉയര്ത്തിയിരുന്നു. നിശ്ചിത വേതനം, വേരിയബിള് പേ, വിരമിക്കല് ആനുകൂല്യം, ഇന്സന്റീവായി ലഭിച്ച ഓഹരികളുടെ മൂല്യം എന്നിവ ഉള്പ്പെടുന്നതാണ് പരേഖിന്റെ പ്രതിഫലം.

അടിസ്ഥാന ശമ്പളയിനത്തില് 6.67 കോടി രൂപയും വിരമിക്കല് ആനുകൂല്യമായി 45 ലക്ഷം രൂപയും വേരിയബിള് പേയും ബോണസുമായി 18.73 കോടി രൂപയുമാണ് അദ്ദേഹത്തിന് ലഭിച്ചത്.

വേരിയബിള് പേ 2022ലെ 12.62 കോടി രൂപയില് നിന്ന് 2023ല് 18.73 കോടിയായി. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വേതനത്തിന്റെ 627 മടങ്ങാണ് പരേഖ് ശമ്പളമായി നേടിയത്.

ഇന്ഫോസിസിന്റെ ചെയര്മാനായ നന്ദന് നിലേകനിയാകട്ടെ പ്രതിഫലമൊന്നും പറ്റിയില്ല. ഓഹരി ഉടമകള്ക്കുള്ള കത്തില് അനിശ്ചിതത്വം വ്യാപിച്ചിരിക്കുന്നു എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.

പണപ്പെരുപ്പം, പലിശ നിരക്ക്, ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള്, യുദ്ധം, ഡിമാന്റിലെ വ്യതിയാനം, വിതരണ ശൃംഖലയിലെ തടസ്സങ്ങള് തുടങ്ങിയവയുള്ളതിനാല് ജാഗ്രതയോടെ നീങ്ങാമെന്നും കത്തില് പറയുന്നു.

X
Top