ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ഐപിഒ: ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ഇന്‍ഡിജിന്‍

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍എസ് രാഘവന്‍, പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനം കാര്‍ലൈല്‍ എന്നിവയുടെ പിന്തുണയുള്ള ഇന്‍ഡിജിന്‍ 2750 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ)നായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. സെബി അനുമതി നല്‍കുന്ന പക്ഷം, 2004 നു ശേഷം നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെക്/ഐടി സേവന ഐപിഒയായി ഇന്‍ഡിജിന്റേത് മാറും.

4713കോടി രൂപ സമാഹരിച്ച ടിസിഎസിന്റ ഐപിഒയാണ് ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ഐടി സേവന കമ്പനി ഐപിഒ. 2004 ലായിരുന്നു ടിസിഎസ് പ്രാഥമിക വിപണിയില്‍ പ്രവേശിച്ചത്. 950 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 36,291,497 ഓഹരികള്‍ ഇഷ്യുചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഇന്‍ഡിജിന്‍ ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ കമ്പനിയുടെ ബാധ്യത തീര്‍ക്കാനും കാപക്‌സിനും കോര്‍പറേറ്റ് ചെലവുകള്‍ക്കും ഫ്രഷ് ഇഷ്യു തുക വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. നടത്തൂര്‍ എസ് രാഘവന്‍, ബ്രൈറ്റണ്‍ പാര്‍ക്ക് ക്യാപിറ്റല്‍, നടത്തൂര്‍ ഫാമിലി,കാര്‍ലൈല്‍ എന്നിവരാണ് നിര്‍ദിഷ്ട ഐപിഒയില്‍ ഓഹരി വില്‍ക്കുന്ന ഉടമകള്‍. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ (ഇടത് ലീഡ്), സിറ്റി, ജെപി മോര്‍ഗന്‍, നോമുറ എന്നിവയാണ് നിക്ഷേപ ബാങ്കുകള്‍.

സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്, ശാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നിവര്‍ നിയമോപദേശകരാകും. കാര്‍ലൈലും ബ്രൈറ്റണ്‍ പാര്‍ക്ക് ക്യാപിറ്റലും 2021 ഫെബ്രുവരിയില്‍ 200 മില്യണ്‍ ഡോളറിന് ഇന്‍ഡെജീനില്‍ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍ഡെജീനെ, വന്‍കിട ഫാര്‍മ കമ്പനികള്‍, ആഗോള ബയോടെക് മേജര്‍മാര്‍, മെഡിക്കല്‍ ഉപകരണ പ്ലെയര്‍മാര്‍ എന്നിവര്‍ അവരുടെ സാങ്കേതിക പങ്കാളിയായി കാണുന്നു.

ക്ലിനിക്കല്‍ ട്രയല്‍ ഘട്ടം, റെഗുലേറ്ററി ഫയലിംഗുകളും അംഗീകാരങ്ങളും (യുഎസ് എഫ്ഡിഎയ്ക്കൊപ്പം), വാണിജ്യവല്‍ക്കരണം, ഗോ-ടു-മാര്‍ക്കറ്റ്, കോ-വാണിജ്യവല്‍ക്കരണം, ഫാര്‍മകോവിജിലന്‍സ് എന്നിവയിലുടനീളം ഇന്‍ഡിജിന്‍ പ്രവര്‍ത്തിക്കുന്നു. മരുന്ന് വികസനത്തിലും ഉപകരണ വികസന സൈക്കിളിലും പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ 20 ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ 19 എണ്ണവുമായി ഇന്‍ഡിജിന്‍് ബന്ധം സ്ഥാപിച്ചതായി ഡിആര്‍എച്ച് പി പറയുന്നുണ്ട്.

2022 ഒക്ടോബറില്‍യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്‍ട്ട് ഹെല്‍ത്തിനെ ഏറ്റെടുത്തു. ഫുള്‍ സര്‍വീസ് ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസേഷനാണ് കള്‍ട്ട് ഹെല്‍ത്ത്.

X
Top